സർക്കാരിന് തിരിച്ചടി; കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചത് റദ്ദാക്കി സുപ്രീം കോടതി


ന്യൂഡൽഹി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച സർക്കാർ നടപടി  സുപ്രീം കോടതി റദ്ദാക്കി. നിയമനം ശരി വെച്ച ഹൈക്കോടതി വിധിയെയും സുപ്രീം രൂക്ഷമായി വിമർശിച്ചു.സംസ്ഥാന സർക്കാരിൻ്റെ അനാവശ്യ ഇടപെടലാണ് പുനർ നിയമനത്തിലേക്ക് നയിച്ചതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഇക്കാര്യത്തിൽ ഗവർണ്ണർ ബാഹ്യ ശക്തികൾക്ക് വഴങ്ങിയെന്നും കുറ്റപ്പെടുത്തി.പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും കോടതി പറഞ്ഞു. 60 വയസ് എന്ന മാനദണ്ഡം പാലിച്ചില്ലെന്നതടക്കുമുള്ള കാര്യങ്ങൾ മുൻനിർത്തിയായിരുന്നു നിയമനത്തിനെതിരെ ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഡോ. ഷിനോ പി. ജോസാണ് കേസിലെ ഹർജിക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page