ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിലെ ബാറ്ററികള്‍ മോഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍

മംഗളൂരു: ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിലെ ബാറ്ററികള്‍ മോഷ്ടിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഉദ്യാവര്‍ സ്വദേശി കൃഷ്ണ (45), ബണ്ട്വാള്‍ സ്വദേശികളായ ബദറുദ്ദീന്‍ (38), ഉസ്മാന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. കുന്ദാപുര ശങ്കരനാരായണ വില്ലേജിലെ ഗോളിക്കട്ടെ ഗുഡ്ഡേയിലുള്ള ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആറ് ബാറ്ററികളാണ് സംഘം മോഷ്ടിച്ചത്. ഇക്കാര്യമറിഞ്ഞ സെക്യൂരിറ്റി ജീവനക്കാരും പിടിപിഎല്‍ കമ്പനിയുടെ ടെക്നീഷ്യന്‍ പ്രദീപ് അജ്രിയും 27നു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. മോഷണ സാധനം കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാനും പൊലീസ് കസ്റ്റഡിയിലെടുത്തു. 4.6 ലക്ഷം രൂപയുടെ ബാറ്ററികളാണ് സംഘം മോഷ്ടിച്ചത്. ശങ്കരനാരായണ പൊലീസ് പിഎസ്ഐ നസീര്‍ ഹുസൈനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page