മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിച്ചപ്പാടന്‍ അന്തരിച്ചു

കാസര്‍കോട്: മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിച്ചപ്പാടന്‍ അന്തരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍ വീട്ടില്‍ താമസകാരനുമായിരുന്ന വൈ. കൃഷ്ണന്‍ വെളിച്ചപ്പാടന്‍ (61) ആണ് മരിച്ചത്. നവംമ്പര്‍ 9 ന് രാത്രി 7.30 ന് പൂച്ചക്കാട് തീരദേശപാതയിലെ സീബ്രാ ലൈനില്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് മിനിലോറിയിടിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം. നിരവധി ക്ഷേത്രങ്ങളില്‍ വെളിച്ചപ്പാടന്‍ എന്ന നിലയില്‍ സുപരിചിതനായിരുന്നു കൃഷ്ണന്‍. ഭാര്യ: വാസന്തി(ജി.എം.യു.പി.സ്‌കൂള്‍ പളളിക്കരയിലെ ഹെല്‍പ്പര്‍). മക്കള്‍: ചാന്ദിനി, സന്ധ്യ. മരുമക്കള്‍: ജയചന്ദ്രന്‍, മധു. സഹോദരങ്ങള്‍: ജാനകി, കാര്‍ത്ത്യായനി, ഓമന (റിട്ട. ഹെഡ് നേഴ്സ് ), സരോജനി (നേഴ്സ് ). ശവസംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം കുടുംബ വീടായ ഇരിയണ്ണിയില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page