മലപ്പുറം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തില്‍ തട്ടി.മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയാണ് എൻസിസി കേഡറ്റിന്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയത്. ഇതോടെ വേദനയാൽ അസ്വസ്ഥനായ മുഖ്യമന്ത്രി കസേരയിലിരുന്ന് കണ്ണട ഊരി തൂവാല കൊണ്ട് അല്‍പനേരം കണ്ണ് തുടച്ചു.
ഉടൻ കുട്ടി ഓടിവന്ന് മുഖ്യമന്ത്രിയുടെ മുഖം തടവി ക്ഷമ പറയുന്നത് വീഡിയോയില്‍ കാണാം. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നല്‍കി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുമാര്‍ വേദിയിലെത്തിയത്. ഇതില്‍ ഒരു കേഡറ്റ് സല്യൂട്ട് നല്‍കി കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണില്‍ കൊണ്ടത്. വേദനയില്‍ അസ്വസ്ഥനായി കസേരയിലിരുന്ന മുഖ്യമന്ത്രി അല്‍പസമയത്തിനു ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്. പിന്നീട് ഡോക്ടര്‍ പരിശോധന നടത്തി.