ബാത്റൂമില്‍ ഒളിക്യാമറ വെച്ച്  പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതിയും കാമുകനും അറസ്റ്റില്‍

ചണ്ഡിഗഡ്: കാമുകന്റെ ആവശ്യപ്രകാരം പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെ ബാത്റൂമില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും അറസ്റ്റില്‍.ചണ്ഡിഗഡിലെ ഒരു പിജി താമസസ്ഥലത്താണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇരുവരും ഒളിക്യാമറയില്‍ പകര്‍ത്തിയത്. നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് പ്രതിയായ പെണ്‍കുട്ടിയും താമസിച്ചിരുന്നത്.കാമുകന്റെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി ബാത്റൂമില്‍ ഒളി ക്യാമറ വെക്കുകയും പെണ്‍കുട്ടികളുെട സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.ക്യാമറ മറ്റ് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ വിവരമറിയിച്ചു. ഐപിസി 354, 509,ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page