കാമുകനെ കാണാന്‍ പുലര്‍ച്ചേ 4 മണിക്ക് വീട്ടില്‍ നിന്നിറങ്ങി; പിന്നാലെ വന്ന പിതാവ് മകളെയും കാമുകനെയും വെട്ടിക്കൊലപ്പെടുത്തി

ലക്‌നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ തൂമ്പ കൊണ്ട് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെയായിലായിരുന്നു ദാരുണ സംഭവം. സംഭവത്തില്‍ മഹേഷ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ മകള്‍ 19 വയസുകാരി നീതു, സുഹൃത്തായ 20 വയസുകാരന്‍ ജയ്പാല്‍ എന്നിവരെയാണ് കൊന്നത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം ഭാര്യ …

ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ തുറിച്ചു നോക്കി; മധ്യവയസ്‌ക്കനെ പൊലീസിനു കൈമാറി

കാസര്‍കോട്: മാതാവിനൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരിയെ തുറിച്ചു നോക്കിയ മധ്യവയസ്‌ക്കനെ പൊലീസിനു കൈമാറി. ബന്ധുക്കളെ വിളിച്ചു വരുത്തിയ പൊലീസ് ആരോപണ വിധേയനായ ആളെ ചികിത്സയ്ക്കു വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചു വിട്ടയച്ചു. കുമ്പളയില്‍ നിന്നു പെര്‍ളയിലേയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്നലെയാണ് സംഭവം. മധ്യവയസ്‌ക്കനായ സഹയാത്രികന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി നിലവിളിച്ചു ബഹളം ഉണ്ടാക്കി. ഇതേ തുടര്‍ന്ന് ബസ് സീതാംഗോളിയില്‍ എത്തിയപ്പോള്‍ പൊലീസ് എയ്ഡ്പോസ്റ്റില്‍ വിവരമറിയിച്ചു. ആരോപണ വിധേയനായ ആളെ പൊലീസിനു കൈമാറി. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഇ.അനൂപ് …

അസ്സമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു; അപകടത്തില്‍ പെട്ടത് ടിലിങ്ക മന്ദിറിലേക്ക് തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ്

അസ്സമിലെ ഗോലഘട്ടില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെ ഗോലാഘട്ടിലെ ഡെറഗോണിലെ ബാലിജന്‍ മേഖലയിലാണ് അപകടം. ടിലിങ്ക മന്ദിറിലേക്ക് തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസില്‍ എതിര്‍ദിശയില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസ്സില്‍ 45 യാത്രികര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. യാത്രാ സംഘം ടിലിങ്ക മന്തിറിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പായാണ് അപകടം സംഭവിച്ചത്. കല്‍ക്കരി ഖനിയിലെ ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ നിന്നും 10 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ഗുരുതരമായി …

കെ.എസ്.ആര്‍.ടി.സിയെ അടിമുടി പരിഷ്‌ക്കരിക്കാന്‍ നടപടി; നഷ്ടത്തിലോടുന്ന ബസുകള്‍ നിര്‍ത്തലാക്കുമെന്ന് കെ.ബി.ഗണേഷ് കുമാര്‍

പുതിയ ഗതാഗതമന്ത്രിയായി അധികാരമേറ്റതോടെ കെ.എസ്.ആര്‍.ടി.സിയെ അടിമുടി പരിഷ്‌ക്കരിക്കാന്‍ നടപടിയുമായി കെ.ബി.ഗണേഷ് കുമാര്‍ രംഗത്തിറങ്ങുന്നു. മേഖലയെ രക്ഷപ്പെടുത്താന്‍ കെഎസ്ആര്‍ടിസിയുടെ ചെലവു കുറയ്ക്കാന്‍ ശ്രമിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. വരുമാനം വര്‍ധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാല്‍ കുഴപ്പത്തിലാകും. മുറുക്കാന്‍ കടയിലെ സാമ്പത്തിക ശാസത്രം മാറ്റുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തലാക്കും. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കില്‍ സമയക്രമം പരിഹരിക്കും. ബസ് സ്റ്റേഷനില്‍ മൂലയൂട്ടുന്ന അമ്മമാര്‍ക്കു പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആര്‍ …

സ്വന്തം പേരിലുള്ള ഒരു കോടി രൂപയുടെ  ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി മറ്റൊരാളെ കൊലപ്പെടുത്തി;  താൻ  മരിച്ചെന്ന് വരുത്തി തീർത്ത യുവാവ് പിടിയിൽ;  കൂട്ടു നിന്ന രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ

തമിഴ്നാട് അയനാവരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണനാണ് ലൈഫ് ഇൻഷുറൻസ് പോളിസി വഴി ഒരു കോടി രൂപ തട്ടിയെടുക്കാൻ സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്തത്. ഇതിനായി സുരേഷ് തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം, തന്റെ പ്രായത്തിനും ശരീരത്തിനും സമാനമായ ഒരു പുരുഷനെ തിരഞ്ഞ് കണ്ടെത്തി. പത്ത് വർഷം മുമ്പ് സുരേഷിന് പരിചയമുണ്ടായിരുന്ന ദില്ലിബാബുവിനെയാണ് മൂവരും ചേർന്ന് കണ്ടെത്തിയത്. തുടർന്ന് ദില്ലിബാബുവും വീട്ടുകാരുമായി സുരേഷ് പരിചയം പുതുക്കി അവരെ പതിവായി സന്ദർശിക്കുകയും ചെയ്തു. സെപ്തംബർ 13ന് ഡില്ലിബാബുവിനെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം …

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യുവാക്കള്‍ മയക്കുമരുന്ന് വില്‍പന നടത്തവെ അറസ്റ്റില്‍

മംഗളൂരു: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ യുവാക്കള്‍ മയക്കുമരുന്ന് വില്‍പന നടത്തവെ പിടിയിലായി. അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27), ഉമര്‍ ഫാറൂഖ് ഇര്‍ഫാന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. പാഡില്‍ റെയില്‍വേ പാലത്തിനടുത്ത സരിപള്ള ചെളി റോഡില്‍ സ്‌കൂട്ടറില്‍ എംഡിഎംഎ വില്‍ക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. അഷ്ഫാഖ് കുപ്രസിദ്ധ ക്രിമിനലാണ്. ഇയാള്‍ക്കെതിരെ മംഗളൂരു റൂറല്‍, കങ്കനാടി, ഉള്ളാള്‍, സൂറത്ത്കല്‍, മംഗളൂരു സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകള്‍ നിലവിലുണ്ട്. മംഗളൂരു സൗത്ത്, റൂറല്‍, ഉള്ളാള്‍, മൂഡ്ബിദ്രി, ബാര്‍കെ, …

കുട്ടികളുമായി പോവുകയായിരുന്ന സ്വകാര്യ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു; ബസ് മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി

കാസര്‍കോട്: കുട്ടികളുമായി പോവുകയായിരുന്ന സ്വകാര്യ സ്‌കൂള്‍ ബസ് അപകടത്തില്‍പെട്ടു. 12 വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്. കോളിയടുക്കം അപ്‌സര സ്‌കൂളിന്റെ ബസാണ് ഇന്ന് രാവിലെ 8.30ന് അപകടത്തില്‍ പെട്ടത്. മധൂര്‍ കുഞ്ചാര്‍ കൊറത്തികുണ്ടിലാണ് അപകടം. ബസ് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡരികിലെ കുഴിയിലേക്ക് നീങ്ങുകയായിരുന്നു. മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. പരിക്കേറ്റ കുട്ടികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്ന് ഇന്ന്; ഗവർണർ പങ്കെടുക്കുമോ ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും. ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെ പി നേതാക്കൾക്കും ചടങ്ങിൽ ക്ഷണമുണ്ട്. എന്നാൽ കോൺഗ്രസ് ബിജെപി നേതാക്കൾ പങ്കെടുക്കില്ലെന്നാണ് സൂചന.570 പേരായിരുന്നു കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. 9,24,160 രൂപ യായിരുന്നു അന്ന് ചടങ്ങിനായി ചെലവായത്.സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ കെസിബിസി പ്രതിനിധികൾ പങ്കെടുക്കാൻ …

പുത്തൻ ജീപ്പ് ഓടിക്കുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞു; റിട്ട എ ഇ ഓ അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്

കാസർകോട്: ചട്ടഞ്ചാൽ മുനമ്പം കല്ലളിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് റിട്ട എ ഇ ഓ അടക്കം 5 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. കുമ്പളം പാറ സ്വദേശി ശ്രീധരനും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. പുതിയ ജീപ്പ് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പിൽ ഉള്ളവരെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വാഹനം ഓടിച്ച ശ്രീധരനും മകനും സഹോദരന്റെ മക്കൾക്കുമാണ് …

ജെസ്ന എവിടെ?സിബിഐക്കും കണ്ടെത്താനായില്ല; തിരോധാന കേസ് അവസാനിപ്പിച്ചെന്ന് അന്വേഷണ സംഘം

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ജെസ്ന മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. ജെസ്നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ മാത്രം തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിന് അകത്തും പുറത്തും സിബിഐ അന്വേഷിച്ചെങ്കിലും ജെസ്‌നയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് …

ഉക്രൈയ്‌നിൽ പഠനം; ഫീസ് ഇളവ് നല്‍കാമെന്ന് വിശ്വസിപ്പിച്ചു ലക്ഷങ്ങള്‍ തട്ടി; കൊല്ലം സ്വദേശികൾക്കെതിരെ കേസ്

കണ്ണൂര്‍: ഉക്രൈയ്ന്‍ യൂനിവേഴ്‌സിറ്റിയിലെ പഠനത്തിന് ഫീസിളവ് നല്‍കാമെന്ന് വിശ്വസിപ്പിച്ചു പതിനഞ്ചേ മുക്കാല്‍ ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായുളള പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കോറോം മുത്തത്തിയിയലെ പി. ആകാശ് ബാബുവിന് വേണ്ടി പിതാവ് സുധീര്‍ബാബു നല്‍കിയ പരാതിയിലാണ് കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ റിയാസ് മുഹമ്മദ്, ഷജാസ് എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്.2021-ജൂണ്‍ 28-നാണ് പരാതിക്കാസ്പദമായ സംഭവം. ഉക്രൈയിനിലെ വി. എന്‍ കര്‍സൈയ്ന്‍ ഖോര്‍കിവ് നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ 2020-മുതല്‍ 2026-വരെയുളള പഠനത്തിന് പരാതിക്കാരന്റെ മകന് അഡ്മിഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നുമണിക്കാണ് പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമുട്ടിയത്. കാപ്പ തടവുകാരന്റെ മര്‍ദ്ദനമേറ്റ മോഷണ കേസിലെ പ്രതി നൗഫലിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് പതിനൊന്നാം ബ്‌ളോക്കിന് സമീപത്തുനിന്നാണ് മര്‍ദ്ദനമേറ്റത്. കാപ്പ തടവുകാരനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാരും സഹതടവുകാരായ മറ്റു കേസുകളിലെ പ്രതികളും തമ്മില്‍ ഏറ്റുമുട്ടുന്നത് ജയില്‍ വകുപ്പിന് തലവേദനയായിട്ടുണ്ട്. …

മലയാളിക്ക് പൊന്നാണ് മഞ്ഞൾ; ഉപയോഗങ്ങളറിയാം

മഞ്ഞൾ ഉപയോഗിച്ചാൽ പലതുണ്ട് ഗുണമുണ്ടെന്ന് പഴമക്കാർ പറയുന്നുണ്ട്.ഇപ്പോഴും മലയാളികൾ അടുക്കളയില്‍, പാചകത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന മഞ്ഞളിന്റെ ഗുണങ്ങളെ കുറിച്ചുവെന്ന് ലോക രാജ്യങ്ങൾ വരെ അംഗീകരിച്ച കാര്യമാണ്. മഞ്ഞളിൽ നിന്നുമെടുക്കുന്ന കൂർക്ക മെറ്റ് കാൻസറിനെ പ്രതിരോധിക്കുന്ന ഘടകങ്ങളിലൊന്നായതിനാൽ വെൽ നെസ് ഉൽപന്നങളിൽ ഇതു വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. മഞ്ഞളിന്റെ മറ്റു ഗുണങ്ങൾ താഴെ പറയുന്നതാണ്.കരള്‍ രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒന്നാണ് മഞ്ഞള്‍. മുഖക്കുരു, കുഴിനഖം എന്നീ …

ജപ്പാന്‍ ഭൂകമ്പം മരണം 48 ആയി ; തുടര്‍ ഭൂചലനത്തിനു സാധ്യത

ടോക്യോ: ജപ്പാനില്‍ ഭൂചലനത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. തുടര്‍ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്. ഭൂകമ്പ ബാധ്യത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പ് പിന്‍വലിച്ചു. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, ബോട്ടുകള്‍, ആണവ നിലയങ്ങള്‍ എന്നിവയ്ക്ക് കേടുപാടു സംഭവിച്ചു. തുടര്‍ ചലന സാധ്യതയുള്ളതിനാല്‍ തീരദേശ പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച വൈകിട്ട് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 155 …

അഞ്ചു ദിവസം കനത്ത മഴക്കു സാധ്യത: കാസര്‍കോടു ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരു: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോടു ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളം, തമിഴ്‌നാട് തീരങ്ങളില്‍ ഇന്നു രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിച്ചു.

ജപ്പാന്‍ വിമാനത്തിന് തീപിടിച്ചു; 379 യാത്രക്കാരും വിമാന ജീവനക്കാരും അത്ഭുകരമായി രക്ഷപ്പെട്ടു

ടോക്യോ: ടോക്യോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ടു ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു. 379 യാത്രക്കാരും വിമാന ജീനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ടോക്യോ ഹനേഡാ വിമാനത്താവളത്തിലാണ് വിമാനത്തിനു തീപിടുത്തമുണ്ടായത്. മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടുത്തമുണ്ടായതെന്നു ജപ്പാന്‍ വാര്‍ത്താ സംപ്രേക്ഷണ വിഭാഗം വെളിപ്പെടുത്തി.ഹൊക്കൈഡോയിലെ ന്യുചിറ്റോസ് വിമാനത്താവളത്തിലിറങ്ങിയ 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹനേഡ വിമാനത്താവളത്തില്‍ നിറുത്തിയിരുന്ന ജപ്പാന്‍ കോസ്റ്റ് ഗാഡ് വിമാനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നു കരുതുന്നു.

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി; കടത്തിയത് എമർജൻസി ലാംപിലും മലദ്വാരത്തിലും; 2 പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. രണ്ട് പേരെ എയർ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 376 വിമാനത്തിൽ എത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ജംഷാദ് മൂച്ചിക്കൽ (25) എന്ന യാത്രക്കാരനെ സംശയം തോന്നി പിടികൂടുകയും  ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 901 ഗ്രാം തൂക്കമുള്ള 3  സ്വർണ ക്യാപ്സ്യൂകളുകൾ കണ്ടെടുക്കുകയും ചെയ്തു. പിടികൂടിയ സ്വർണ്ണം വേർതിരിച്ചപ്പോൾ  838 ഗ്രാം ഉണ്ടായിരുന്നതായും  52 ലക്ഷം …

കുടുംബ വഴക്ക്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവച്ച്‌ കൊന്നു

ഉജ്ജയിൻ (മധ്യപ്രദേശ് ):കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച്‌ കൊന്ന് കീഴടങ്ങി. ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. രോഷാകുലയായ സ്ത്രീ മറ്റു കുടുംബാംഗങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തെങ്കിലും വെടിയുണ്ടകള്‍ തീര്‍ന്നതിനാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. ബഡ്നഗറിലെ ഇൻഗോറിയയില്‍ രാവിലെ പത്തോടെയാണ് സംഭവം. വെടിയേറ്റ രാധാശ്യാം തല്‍ക്ഷണം മരിച്ച്‌ വീഴുകയായിരുന്നു. ദമ്പതികള്‍ക്ക് 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൂന്ന് വര്‍ഷമായി രാധാശ്യാമും സവിതാ കുമാരിയും തമ്മില്‍ …