പുത്തൻ ജീപ്പ് ഓടിക്കുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞു; റിട്ട എ ഇ ഓ അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്

കാസർകോട്: ചട്ടഞ്ചാൽ മുനമ്പം കല്ലളിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് റിട്ട എ ഇ ഓ അടക്കം 5 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. കുമ്പളം പാറ സ്വദേശി ശ്രീധരനും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. പുതിയ ജീപ്പ് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പിൽ ഉള്ളവരെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വാഹനം ഓടിച്ച ശ്രീധരനും മകനും സഹോദരന്റെ മക്കൾക്കുമാണ് പരിക്ക്. അഞ്ചു പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ജീപ്പ് പാടെ തകർന്നു. 10 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ജീപ്പ് മറിഞ്ഞത്. മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page