കെ.എസ്.ആര്‍.ടി.സിയെ അടിമുടി പരിഷ്‌ക്കരിക്കാന്‍ നടപടി; നഷ്ടത്തിലോടുന്ന ബസുകള്‍ നിര്‍ത്തലാക്കുമെന്ന് കെ.ബി.ഗണേഷ് കുമാര്‍

പുതിയ ഗതാഗതമന്ത്രിയായി അധികാരമേറ്റതോടെ കെ.എസ്.ആര്‍.ടി.സിയെ അടിമുടി പരിഷ്‌ക്കരിക്കാന്‍ നടപടിയുമായി കെ.ബി.ഗണേഷ് കുമാര്‍ രംഗത്തിറങ്ങുന്നു. മേഖലയെ രക്ഷപ്പെടുത്താന്‍ കെഎസ്ആര്‍ടിസിയുടെ ചെലവു കുറയ്ക്കാന്‍ ശ്രമിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. വരുമാനം വര്‍ധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാല്‍ കുഴപ്പത്തിലാകും. മുറുക്കാന്‍ കടയിലെ സാമ്പത്തിക ശാസത്രം മാറ്റുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തലാക്കും. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കില്‍ സമയക്രമം പരിഹരിക്കും. ബസ് സ്റ്റേഷനില്‍ മൂലയൂട്ടുന്ന അമ്മമാര്‍ക്കു പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണം. ശമ്പളം, പെന്‍ഷന്‍ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. വിഷയത്തില്‍ സുതാര്യമായ ചര്‍ച്ചയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ പിഴയടക്കമുള്ള നടപടികള്‍ ഇപ്പോള്‍ ഉണ്ട്. അത് കൂടുതല്‍ ശക്തമാക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. പിഴ വര്‍ധിപ്പിക്കാനും തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു ശിക്ഷിക്കപ്പെട്ടാല്‍ ലൈസന്‍സ് അടക്കം സസ്പെന്‍ഡ് ചെയ്യുന്ന നടപടികളിലേക്കും മോട്ടോര്‍ വാഹന വകുപ്പ് കടന്നേക്കും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page