ഉക്രൈയ്‌നിൽ പഠനം; ഫീസ് ഇളവ് നല്‍കാമെന്ന് വിശ്വസിപ്പിച്ചു ലക്ഷങ്ങള്‍ തട്ടി; കൊല്ലം സ്വദേശികൾക്കെതിരെ കേസ്

കണ്ണൂര്‍: ഉക്രൈയ്ന്‍ യൂനിവേഴ്‌സിറ്റിയിലെ പഠനത്തിന് ഫീസിളവ് നല്‍കാമെന്ന് വിശ്വസിപ്പിച്ചു പതിനഞ്ചേ മുക്കാല്‍ ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായുളള പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കോറോം മുത്തത്തിയിയലെ പി. ആകാശ് ബാബുവിന് വേണ്ടി പിതാവ് സുധീര്‍ബാബു നല്‍കിയ പരാതിയിലാണ് കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ റിയാസ് മുഹമ്മദ്, ഷജാസ് എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്.
2021-ജൂണ്‍ 28-നാണ് പരാതിക്കാസ്പദമായ സംഭവം. ഉക്രൈയിനിലെ വി. എന്‍ കര്‍സൈയ്ന്‍ ഖോര്‍കിവ് നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ 2020-മുതല്‍ 2026-വരെയുളള പഠനത്തിന് പരാതിക്കാരന്റെ മകന് അഡ്മിഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഫീസ് ഒന്നിച്ചു അടച്ചാല്‍ ആറാംവര്‍ഷം വരെയുളള പഠനത്തില്‍ ഇളവു ലഭിക്കുമെന്ന് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം കിളിക്കൊല്ലൂരിലുളള മേക്ക്വേ എഡ്യൂക്കേഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഖേനെ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടു വഴി 15,75,000 രൂപ സ്ഥാപനത്തിന് കൈമാറിയിരുന്നു. എന്നാല്‍ എതിര്‍കക്ഷികളായ കൊല്ലത്തെ സ്ഥാപന ഉടമകള്‍ യൂനിവേഴ്‌സിറ്റിയില്‍ പണമടക്കാതെയും വാങ്ങിയ പണം തിരിച്ചു നല്‍കാതെയും വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പൊലിസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page