‘കുറ്റം നോക്കിയാണ് നടപടി, ആളെ നോക്കിയല്ല’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് ഇ.പി.ജയരാജന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റു ചെയ്തതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പൊലീസിനെ ആക്രമിച്ച് ക്രമ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ആളെ നോക്കിയല്ല, ചെയ്ത കുറ്റം നോക്കിയാണ് നടപടിയെടുക്കുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വടിയും കല്ലുമെടുത്ത് പൊലീസിനെ ആക്രമിക്കുന്നത് നിര്‍ത്തണം. അക്രമികള്‍ക്ക് പ്രത്യേക സംരക്ഷണം ഇല്ല. നേതാവായാലും നിയമം ബാധകമാണ്. അറസ്റ്റിനെതിരായ പ്രതിഷേധ ആഹ്വാനം അക്രമം നടത്താന്‍ വേണ്ടി മാത്രമാണ്. പൊലീസിന് തുടര്‍ച്ചയായ ആക്രമിക്കുകയായിരുന്നു എന്നിട്ടും പൊലീസ് …