പിഞ്ചുകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു


കാസർകോട്: മൂന്നുമാസം പ്രായമുളള കുഞ്ഞ് മലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു. ഈശ്വരമംഗലം സ്വദേശികളും ബംബ്രാണയില്‍ താമസക്കാരുമായ അസീസ്-ഖദീജ ദമ്പതികളുടെ മകള്‍ ആയിഷ മെഹ്‌റയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് അവശനിലയിലായ കുഞ്ഞുമായി ദമ്പതികള്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചശഷം പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് എത്തുമ്പോഴേയ്ക്കും ദമ്പതികള്‍ കുഞ്ഞിന്റെ മൃതദേഹവുമായി ഈശ്വരമംഗലത്തേയ്ക്ക് പോയിരുന്നു. പൊലീസ് അങ്ങോട്ടേക്ക് തിരിച്ചു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് കുമ്പള പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page