സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ഫോട്ടോ ഫിനിഷില്‍ കണ്ണൂരിന് കിരീടം; കപ്പ് ലഭിക്കുന്നത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കണ്ണൂരിന് കലാ കിരീടം. 952 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്റ് ലഭിച്ചു. അവസാന ദിനം കിരീടം ഉറപ്പിച്ച് ഇഞ്ചോടിഞ്ച് മുന്നേറിയെങ്കിലും കോഴിക്കോട് അവസാന മത്സരയിനങ്ങളില്‍ നടത്തിയ മുന്നേറ്റത്തിലൂടെ കണ്ണൂര്‍ നാലാം തവണ കലോത്സവത്തില്‍ കിരീടം നേടുകയായിരുന്നു. അവസാന ദിവസം പോയിന്റുകള്‍ മാറിമറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. 23 വര്‍ഷത്തിന് …

 കന്നഡ സൂപ്പര്‍ താരം യാഷിന്റെ ജന്മദിനം ഇന്ന്; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കട്ടൗട്ട് സ്ഥാപിക്കവേ ഷോക്കേറ്റ് മൂന്ന് ആരാധകര്‍ മരിച്ചു

മംഗളൂരു: കന്നഡ സൂപ്പര്‍സ്റ്റാര്‍ യാഷിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൂറ്റന്‍ കട്ട് ഔട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലെ ലക്ഷ്‌മേശ്വര്‍ നഗരത്തിനടുത്ത സോറനാഗിയിലാണ് അപകടം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹനുമന്ത ഹരിജന്‍(24), മുരളി നടുമണി(20), നവീന്‍ ഗാജി(20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മഞ്ജുനാഥ് ഹരിജന്‍, പ്രകാശ് മ്യഗേരി, ദീപക് ഹരിജന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്.കെജിഎഫ്’ സീരീസ് സൂപ്പര്‍സ്റ്റാര്‍ യാഷിന്റെ ജന്മദിനം പ്രമാണിച്ച് തിങ്കളാഴ്ച …

ഒരാളെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയാല്‍ അയാളെ കുറിച്ച് പാട്ടും സിനിമയുമൊക്കെ സ്വഭാവികമെന്ന് ഇ.പി.ജയരാജന്‍

ഒരാളെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയാല്‍ അയാളെ കുറിച്ചു പാട്ടും സിനിമയുമൊക്കെയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയെ സ്തുതിച്ചു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ വീഡിയോ ആല്‍ബമുയര്‍ത്തിയ വിവാദങ്ങളില്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. എല്ലാ രംഗത്തും ഇത്തരത്തിലുളള മഹത് വ്യക്തികളെ കുറിച്ചു ഇത്തരം പാട്ടുകളൊക്കെ ഉണ്ടാകും. അതു മനുഷ്യ വികാരത്തിന്റെ ഭാഗമായി ഉണ്ടാക്കുന്നതാണ്. അതില്‍ ശരിയും തെറ്റും നിരീക്ഷിക്കേണ്ടത് ജനങ്ങളാണ് അതവര്‍ നിരീക്ഷക്കട്ടെ. പി.ജയരാജനെ പാര്‍ട്ടി ഇതേ വിഷയത്തില്‍ പാര്‍ട്ടി ശാസിച്ചത് പഴയ …

കുട്ടമത്തെ പൂട്ടിയിട്ട വീട്ടിലെ കവര്‍ച്ച; തിരൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി ഷിബിലി (24)യെയാണ് എസ്.ഐ.എം.വി.ശ്രീദാസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചേ ചെറുവത്തൂര്‍ കയ്യൂര്‍ റോഡിലെ പ്രവാസി പിവി ബാലകൃഷ്ണന്റെ വീട് കുത്തിതുറന്ന് വിലപിടിപ്പുള്ള മൊബെല്‍ ഫോണുകളും തുണിത്തരങ്ങളും പണവും കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് കുട്ടമത്ത് വെച്ച് നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. കൂട്ടുപ്രതി തൃശൂര്‍ സ്വദേശി ഷിബു ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ കോടതിയില്‍ ഹാജരാക്കി. വീട്ടില്‍ നിന്ന് 25000 രൂപ …

പോരാമ്പ്രയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 24 വര്‍ഷം കഠിന തടവും പിഴയും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 24 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പേരാമ്പ്ര, കല്ലോട് സ്വദേശി കുഞ്ഞമ്മദ്(56)നെ ശിക്ഷിച്ചത്. 2021 നവംബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അതിജീവിതയെ ബലമായി ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ട് പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്‌പെഷല്‍ ജഡ്ജ് എം.എല്‍.എ സുഹൈബ് …

മുസ്ലിം ലീഗ് പഞ്ചായത്ത് അംഗം റോഡരികില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം പുഷ്പ(45) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂരിലെ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ നോര്‍ത്ത് ബെള്ളൂര്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വഴിയാത്രക്കാര്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ബന്ധുക്കളുടെ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു. കോട്ടക്കുന്ന് വാര്‍ഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര അംഗമാണ്. നേരത്തെ മുസ്ലീംലീഗ് …

സുരേഷ് ഗോപിക്ക് ആശ്വാസം; മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ ദേഹത്ത് സ്പര്‍ശിച്ചു അപമാനിച്ചുവെന്നകേസില്‍ മുന്‍ രാജ്യസഭാ എം.പിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈകേസില്‍ അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അതേ സമയം നിലവില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാനുളള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് സോഫി ജോസഫിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പരിഷകരിച്ചതിന് പിന്നാലെയാണ് ജനുവരി പതിനേഴിന് ഗുരുവായൂര്‍ അമ്പലത്തില്‍ മകളുടെ വിവാഹമാണെന്നും ഈസാഹചര്യത്തില്‍ മുന്‍കൂര്‍ …

കൊലക്കേസ് പ്രതിയെ തേടിയെത്തിയ പൊലീസിനു ഭീഷണി; യുവാവ് അറസ്റ്റില്‍

കാസർകോട്: കൊലക്കേസ് പ്രതിയെ തേടിയെത്തിയ പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. പൈവളിഗെയിലെ മുഹമ്മദ് അര്‍ഷാദി(22)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഒരു കൊലക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന പ്രതി വീട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു ഫ്‌ളൈയിംഗ് സ്‌ക്വാഡ്. ഈ സമയത്ത് സ്ഥലത്തെത്തിയ മുഹമ്മദ് അര്‍ഷാദ് ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് സിവില്‍ പൊലീസ് ഓഫീസറായ ഭവിത്ത് നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്ത് അറസ്റ്റു ചെയ്തതെന്നു മഞ്ചേശ്വരം …

തലയ്ക്ക് ആഴത്തിലേറ്റ മുറിവ് മരണ കാരണം; പൊലീസുകാരന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കാസര്‍കോട്: ജില്ലാ പൊലീസ് ആസ്ഥാനത്തെ പൊലീസുകാരന്റെ മരണത്തിനു ഇടയാക്കിയത് തലയ്ക്ക് ആഴത്തിലേറ്റ മുറിവു കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആലപ്പുഴ, ആര്യനാട്, മട്ടനാട്ടെ കെ.കെ.സുധീഷ് (40)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കറന്തക്കാട്ടെ അടച്ചിട്ട സ്വകാര്യ ആശുപത്രി വളപ്പില്‍ സുധീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാള്‍ പത്തു ദിവസമായി ജോലിക്കു ഹാജരാവുകയോ അവധിക്കു അപേക്ഷ നല്‍കുകയോ ചെയ്തിരുന്നില്ല. ഇതിനിടയിലാണ് സംശയകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തലയ്ക്ക് …

ബംഗ്ലാദേശ് പൗരത്വം മറച്ചുവച്ചു; വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടി; വര്‍ഷങ്ങളായി കാഞ്ഞങ്ങാട് താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ബംഗ്ലാദേശ് പൗരത്വം മറച്ചുവച്ച് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാസിം ഷേഖി(35)നെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തത്. കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കെ.അരുണ്‍ മോഹന്‍ ജില്ലാ പൊലീസ് ചീഫിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ജാസിം ഷേഖ് അജാനൂര്‍, മുട്ടുന്തലയിലാണ് താമസം. പശ്ചിമബംഗാള്‍ നാദിയ ജില്ലയിലെ റാണഗട്ട്, കാസിപ്പൂര്‍ പി.ഒ എന്ന വിലാസത്തിലാണ് ജാസിം പാസ്പോര്‍ട്ടിനു അപേക്ഷിച്ചത്. 2019 ഫെബ്രുവരി 22ന് പാസ്പോര്‍ട്ടും ലഭിച്ചു. കുശാല്‍നഗര്‍, സബിത ക്വാര്‍ട്ടേഴ്സ് …

ബസ് പിറകോട്ടെടുക്കുന്നതിനിടെ മുന്‍ ബസ് ഡ്രൈവര്‍ ബസിനടിയില്‍ പെട്ട് മരിച്ചു

കണ്ണൂര്‍: ബസ് പിറകോട്ടെടുക്കുന്നതിനിടെ മുന്‍ ബസ് ഡ്രൈവര്‍ ബസിനടിയില്‍ പെട്ട് മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി കെ.വി.രാഘവനാ(67)ണ് ദാരുണാന്ത്യം സംഭവിച്ചത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. പയ്യന്നുരില്‍ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട ശ്രീനിധി ബസ് ട്രാക്കില്‍ വെക്കാനായി പിന്നോട്ടെടുക്കുമ്പോള്‍ ബസിനടിയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് തൊഴിലാളി യൂനിയന്‍ മുന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. പയ്യന്നൂരിലെ ആദ്യ …

ഗ്യാസ് സിലിണ്ടർ ചോർച്ച പരിഹരിക്കാൻ സഹായം തേടി; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 6.5 ലക്ഷം രൂപ

ഫോണിൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട ആപ്പ് വഴി കൃത്രിമം കാണിച്ച് വൃദ്ധ ദമ്പതികളില്‍ നിന്ന് സൈബർ തട്ടിപ്പ് സംഘം 6.5 ലക്ഷം രൂപ തട്ടിയെടുത്തു. വീട്ടിലെ അടുപ്പില്‍ പാചക വാതക ചോർച്ച സംശയിച്ച് ഗൂഗിളിൽ നിന്ന്‌ ലഭിച്ച ഹെൽപ്പ് ലൈൻ നമ്പറില്‍ സമീപിച്ച ദമ്പതികളെ സൈബർ തട്ടിപ്പ് സംഘം പറ്റിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ യെരവാഡയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികളാണ് പോലീസില്‍ കേസ് രജിസ്റ്റർ ചെയ്തത്. ഗൂഗിളിൽ നിന്ന് കണ്ടെത്തിയ ഒരു നമ്പറില്‍ വിളിച്ച ദമ്പതികള്‍ ഗ്യാസ് കമ്പനിയുടെ എക്‌സിക്യൂട്ടീവാണെന്ന് …

മമ്മൂട്ടിക്ക് കൊടുക്കാന്‍ ഒരുശില്‍പം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി; 16 ഇഞ്ച് ഉയരത്തില്‍ മമ്മുട്ടിയുടെ പ്രതിമയുണ്ടാക്കി ശില്‍പി ഉണ്ണി കാനായി

വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന നടന്‍ മമ്മൂട്ടിക്ക് സംഘാടക സമിതിയുടെ ഉപഹാരം മമ്മുട്ടി ശില്‍പം. ശില്‍പി ഉണ്ണി കാനായി നിര്‍മിച്ച ശില്‍പത്തില്‍ മമ്മുട്ടി മുഖ്യമന്ത്രിയായി വേഷമിട്ട നമ്പര്‍ 1 എന്ന ചിത്രത്തിലെ കഥാപാത്രത്തെയാണ് പകര്‍ത്തിയിരിക്കുന്നത്. കലോത്സവത്തിന്റെ സമാപന ദിവസം മുഖ്യാതിഥിയായി പത്മശ്രീ മമ്മുട്ടിയാണ് വരുന്നതെന്നും അദ്ദേഹത്തിന് കൊടുക്കാന്‍ ഒരു മമ്മുട്ടിയുടെ ചെറിയശില്‍പത്തോടു കൂടിയ സ്നേഹോപഹാരം ചെയ്ത് തരാന്‍ പറ്റുമോ എന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ചിരുന്നുവെന്ന് ഉണ്ണി കാനായി പറഞ്ഞു. ആദ്യം കളിമണ്ണില്‍ 16 ഇഞ്ച് ഉയരത്തില്‍ മമ്മുട്ടിയുടെ രൂപമാക്കി പ്ലാസ്റ്റര്‍ …

വൈകിയെത്തിയതിന് ലോഡ്ജിൽ വച്ച് യുവതിയെ മർദ്ദിച്ചു; ലോഡ്ജ് ഉടമയും സുഹൃത്തും അറസ്റ്റിൽ

കൊച്ചി:ലോഡ്‌ജില്‍ വച്ച്‌ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഉടമയും സുഹൃത്തും പിടിയില്‍. കൊച്ചിയിലെ ബെൻടൂറിസ്റ്റ് ഹോം ഉടമ ബെൻജോയ്,സുഹൃത്ത് ഷൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് യുവതിയും എട്ടംഗസംഘവും ലോഡ്ജില്‍ മുറിയെടുത്തത്. രണ്ട് മുറികളിലായാണ് ഇവര്‍ താമസിച്ചത്. കഴിഞ്ഞ ദിവസം രാത്രി യുവതി പുറത്തേക്ക് പോയിരുന്നു. തിരിച്ചെത്തിയതോടെ ഷൈജു യുവതിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ സംഘ‌ര്‍ഷമുണ്ടാവുകയും ചെയ്തു. ഇതോടെ ബെൻജോയ് യുവതിയുടെ മുഖത്ത് രണ്ട് തവണയായി …

ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി; ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി.കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച സര്‍ക്കാരിന്റെ നടപടി റദ്ദാക്കി സുപ്രീംകോടതി. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിനായിരുന്നു അവകാശമെന്നും സുപ്രീംകോടതി പറഞ്ഞു. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികള്‍ നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറയുന്നത്. നിലവില്‍ വിധി പ്രസ്താവം പുരോഗമിക്കുകയാണ്.കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് …

കമിതാക്കളാണെന്ന സംശയത്തില്‍ സദാചാര പൊലീസിന്റ ക്രൂര മര്‍ദ്ദനം; ഒമ്പത് പേരെ അറസ്റ്റ് ചെയ്തു

ബെലഗാവിയില്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍ ദളിത് യുവാവിനും മുസ്ലീം സ്ത്രീയ്ക്കും സദാചാര പൊലീസിന്റെ ആക്രമണം. സച്ചിന്‍ ലമാനി (18), മുസ്‌കാന്‍ പട്ടേല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ ഇരുവരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെലഗാവി പൊലീസ് കേസെടുത്തു. ആക്രമണം നടത്തിയ ഒമ്പത് പേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിലെ കില്ല തടാകത്തിന് സമീപമാണ് സംഭവം നടന്നത്. യുവനിധി പദ്ധതിക്ക് അപേക്ഷിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഉച്ചഭക്ഷണ സമയമായതിനാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് …

സുപ്രീം  കോടതിയിൽ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളിയുടെ ഹർജി; തെളിവില്ലാത്തതിനാൽ കുറ്റവിമുക്തമാക്കണമെന്ന് ആവശ്യം; ഇന്ന് പരിഗണിക്കും

ന്യൂഡൽഹി:കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. കേസില്‍ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. …

ശസ്ത്രക്രിയ കഴിഞ്ഞ ഭാര്യക്ക് കൂട്ടിരിപ്പിനായെത്തിയ ഭര്‍ത്താവ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചു; മരണ വിവരം അറിയാതെ ഭാര്യ ആശുപത്രിയില്‍

കാസര്‍കോട്: ചികില്‍സയില്‍ കഴിയുന്ന ഭാര്യക്ക് കൂട്ടിനെത്തിയ ഭാര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. മാവുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ പുതിയകണ്ടം സ്വദേശി അസീസ് (58)ആണ് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചത്. ഹൃദയ വാല്‍വ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവില്‍ കഴിയുകയായിരുന്നു ഭാര്യ സുബൈദ. ഇവര്‍ക്ക് കൂട്ടായി ഐ.സി.യുവിന് പുറത്ത് നില്‍ക്കുകയായിരുന്നു അസീസ്. അതിനിടെ ഇന്നലെ രാവിലെ ആശുപത്രിയില്‍വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടനെ കാര്‍ഡിയാക് ഐ.സി.യുവിലെത്തിച്ചിരുന്നു. ഉച്ചയോടെ മരണപ്പെട്ടു. മൃതദേഹം മാവുങ്കാല്‍ ടൗണിലും തുടര്‍ന്ന്, പുതിയകണ്ടം …