ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞു;ഭർത്താവിനെ  അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി


പാട്ന: ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ 25കാരനായ യുവാവിനെ ഭാര്യയുടെ മാതാപിതാക്കൾ ചേര്‍ന്ന് കൊലപ്പെടുത്തി.ഞായറാഴ്ച രാത്രി ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വര്‍ കുമാര്‍ റായ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.  ഇൻസ്റ്റാഗ്രാമില്‍ റീലുകള്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തതിന് ആണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

മരിച്ച മഹേശ്വര്‍ കുമാര്‍ റായ് ആറ് വര്‍ഷം മുമ്പാണ് റാണി കുമാരിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.  കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ വൈറല്‍ ഗാനങ്ങളുടെ റീലുകള്‍ ഉണ്ടാക്കി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് 9,500-ലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഭാര്യ റീല്‍ ഉണ്ടാക്കുന്നതിനെ മഹേശ്വർ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

ഞായറാഴ്‌ച രാത്രിയോടെ ഇയാള്‍ ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് പോയി. മഹേശ്വരന്‍റെ ഫോണിലേക്ക് സഹോദരൻ റുഡാല്‍ വിളിച്ചെങ്കിലും ആരോ ഫോണ്‍ എടുത്തു. ഫോണില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത് കേള്‍ക്കാമായിരുന്നു. ഇതിന് പിന്നാലെയാണ് മഹേശ്വര് മരിച്ചെന്ന വിവരം അറിയുന്നത്.

മഹേശ്വരൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം വീട്ടില്‍ നിന്ന് കാണാതായെന്നും മഹേശ്വരന്‍റെ പിതാവ് ആരോപിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന നാല് പേര്‍ മൃതദേഹം സംസ്‌കരിക്കാൻ ശ്രമിക്കുന്നത് കണ്ടതായും മഹേശ്വരന്‍റെ കുടുംബം ആരോപിച്ചു.സംഭവം പൊലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page