കാണാതായ യുവതി വനത്തിനോട് ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍; സുഹൃത്ത് പിടിയിൽ


തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.വിതുര മണലി ചെമ്പിക്കുഞ്ഞ് അബി ഭവനില്‍‌ സുനില ( 22 )യുടെ മൃതദേഹമാണ് ചൊവ്വാഴ്ച്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന സുഹൃത്ത് അച്ചു ( 24) വിനെ പാലോട് വനത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്ന് പറഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചയോടെ വീട്ടില്‍ നിന്ന് പോയ സുനില വൈകീട്ടായിട്ടും മടങ്ങിവന്നില്ല. ഇതിന് പിന്നാലെയാണ് സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവ് സിബിയും പരാതി നല്‍കിയത്.

അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇതിനിടെ സംശയാസ്പദമായി കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നത്.

ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ച്‌ ജീവിക്കാൻ സാധിക്കാത്തത് കൊണ്ട് മരിക്കാൻ തീരുമാനിച്ചെന്നും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നുമാണ് പ്രതി പറയുന്നത്. ഇയാളെ വിതുര പോലീസ് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page