അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെയും, കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ്; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടിൽ മോഷണവും; ഒടുവിൽ പിടിയിൽ

ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടില്‍ കവർച്ച നടത്തുകയും ചെയ്തു.

നീരജ് കുശ്‌വാഹയുടെ വിവാഹേതര ബന്ധത്തെ ചൊല്ലി ഭാര്യ മനീഷ പലപ്പോഴും വഴക്കിട്ടിരുന്നു. കൊല നടന്ന ദിവസം വഴക്കിനിടെ നീരജ് മനീഷയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു, ഉടൻ തന്നെ മരിക്കുകയും ചെയ്തു. അതിനുശേഷം ഒരു വയസ്സുള്ള മകളെയും നീരജ് കൊലപ്പെടുത്തി.

കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ, നീരജ് സ്വയം പരിക്കേൽപ്പിക്കുകയും സ്വന്തം വീട് കൊള്ളയടിക്കുകയും ചെയ്തു.
പിന്നീട് സുഹൃത്തിനെ വിളിച്ച് മുഖംമൂടി ധരിച്ച ഒരു സംഘം തന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയെന്നും, വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചുവെന്നും അറിയിച്ചു.

നീരജിന്റെ മൊഴിയിലെ പൊരുത്തക്കേടും കവർച്ച നടത്തിയെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവവും പൊലീസില്‍ സംശയം ഉണര്‍ത്തി. വിശദമായ ചോദ്യം ചെയ്യലിൽ, തന്റെ അവിഹിതബന്ധത്തെ ചൊല്ലിയുള്ള വഴക്കാണ് ഭാര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നീരജ് സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page