കാൽ വഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ അമ്മയും കിണറ്റിൽ വീണു;  അമ്മക്കും മകനും ദാരുണാന്ത്യം

ചെന്നൈ:പൊങ്കല്‍ ദിനത്തില്‍ അമ്മയും മകനും കിണറ്റില്‍ മുങ്ങി മരിച്ചു. കാല്‍ വഴുതി കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.തമിഴ്‌നാട് ചെങ്കല്‍പ്പേട്ടയിലെ കൂവത്തൂരില്‍ ഉച്ചയോടെയാണ് അപകടം. പതിനഞ്ചുവയസ്സുകാരന്‍ പ്രവീണ്‍, അമ്മ വിമല റാണി എന്നിവരാണ് മരിച്ചത്. വിമല കിണറിന് സമീപത്തുനിന്ന് തുണി കഴുകുകയായിരുന്നു. അതിനിടെ അമ്മയുടെ അടുത്തേക്ക് എത്തിയ പ്രവീണ്‍ കാല്‍ തെറ്റി കിണറ്റില്‍ വീണു. ഉടന്‍ തന്നെ മകനെ രക്ഷിക്കാന്‍ അമ്മയും കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. രണ്ടുപേരും കിണറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു.ആളുകള്‍ ഓടിയെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ …

തലശേരി ടാറ്റാ ഷോറൂമില്‍ നിന്നും പിക്കപ്പ് വാഹനം കവര്‍ന്ന യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: തലശേരി എരഞ്ഞോളി പാലത്തെ ടാറ്റ ഷോറൂമിന് മുന്‍വശം അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയ ടാറ്റാ പിക്കപ്പ് വാഹനം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ യുവാവിനെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. ഈസ്റ്റ് കതിരൂര്‍ വി.പി ഹൗസിലെ മനാഫാ(33)ണ് വാഹനമടക്കം പിടിയിലായത്. തലശേരി ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജനുവരി പതിമൂന്നിന് പുലര്‍ച്ചെയാണ് പിക്കപ്പ് വാഹനം കവര്‍ന്നത്. ഇയാളെ തലശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

രണ്ട് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

പരപ്പങ്ങാടിയില്‍ രണ്ട് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാകുകയായിരുന്നു. തെരച്ചിലിനിടെയാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്.

ബയോമെട്രിക് യന്ത്രം ചതിച്ചു; കാമുകിക്ക് വേണ്ടി വേഷം മാറി പരീക്ഷയെഴുതാന്‍ എത്തിയ യുവാവ് പിടിയില്‍

കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയ കാമുകന്‍. പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് ഉദ്യോഗസ്ഥരെപ്പോലും അല്‍ഭുതപ്പെടുത്തിയ രസകരമായ സംഭവം അരങ്ങേറിയത്. വ്യാജ വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തില്‍ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് ഈ വിരുതന്‍ പരീക്ഷയെഴുതാന്‍ എത്തിയത്. എന്നാല്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍മാര്‍ പൊലീസില്‍ അറിയിച്ചതോടെ യുവാവ് പിടിയിലായി. ഫാസില്‍കയില്‍ നിന്നുള്ള അംഗ്രേസ് സിംഗാണ് കാമുകി പരംജിത് കൗറിന് പകരം പരീക്ഷ എഴുതാന്‍ എത്തിയത്. ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി …

തടവ് ചാടിയ ഹര്‍ഷാദ് കേരളം വിട്ടു; ഒളിവില്‍ പോകാന്‍ സഹായിച്ചത് മയക്കുമരുന്ന് റാക്കറ്റെന്ന് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവു ചാടി പോയ എം.ഡി.എം.എ കടത്ത് കേസിലെ പ്രതി ഹര്‍ഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന. ഹര്‍ഷാദ് ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നില്‍ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഞായറാഴ്ച രാവിലെയാണ് പത്രക്കെട്ട് എടുക്കാന്‍ പുറത്തിറങ്ങിയ ഹര്‍ഷാദ് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ കയറിപ്പോയത്. ജയിലില്‍ നിന്ന് പുറത്തേക്കെത്തിയ ഹര്‍ഷാദ് ബംഗളൂരുവില്‍ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. …

യുവ ഡോക്ടര്‍ക്കു സ്ത്രീധന പീഡനം; കേസെടുത്ത് പൊലീസ്

കാസർകോട്: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് യുവഡോക്ടറെ നാട്ടിലും വിദേശത്തും വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പടന്നക്കാട് ഐങ്ങോത്തെ അവിട്ടം ഹൗസില്‍ ഇ.വി. സുധാകരന്റെ മകള്‍ ഡോ. അമ്പിളി സുധാകര(29) ന്റെ പരാതിയിലാണ് കേസെടുത്തത്. അമ്പിളിയുടെ ഭര്‍ത്താവ് പയ്യന്നൂര്‍ കോറോം കൂര്‍ക്കര കൊഴുത്തല വീട്ടില്‍ ജിതിന്‍ (33), പിതാവ് മുത്തലയന്‍ രാമചന്ദ്രന്‍ (70), അമ്മ ഉഷ (62), സഹോദരി അച്ചു എന്ന സുചിത്ര (35) എന്നിവര്‍ക്കെതിരെയാണ് കേസ്. 2021 ഡിസംബര്‍ 31 നാണ് …

മര്‍ദ്ദനത്തിനിരയായ ജമാഅത്ത് പ്രസിഡണ്ട് മരിച്ച സംഭവം;കാസര്‍കോട്ടേക്ക് മുങ്ങിയ പ്രതി പിടിയില്‍

കാസര്‍കോട്: കുടുംബപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഉണ്ടായ വാക്കേറ്റത്തിനിടയില്‍ മര്‍ദ്ദനത്തിനു ഇരയായ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ പൊലീസ് തെരയുന്ന പ്രതി കാസര്‍കോട്ട് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി വടക്കുംതല സ്വദേശി കിഴക്കിലെത്ത് ഹൗസിലെ എ.നൗഷാദ് അബ്ദുല്‍ റഹീം (42)ആണ് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറും സംഘവും ഉള്ളാളില്‍ വച്ച് പിടികൂടിയത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസ് കാസര്‍കോട്ടേക്ക് തിരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പാലോലിക്കുളങ്ങര …

വഴിയാത്രക്കാരായ സ്ത്രീകളെ കണ്ടാല്‍ നഗ്‌നതാ പ്രദര്‍ശനം നടത്തും; ശീലം പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീലേല്‍പിച്ചു

കാസര്‍കോട്: വഴിയാത്രക്കാരായ സ്ത്രീകള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നത് പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. യുവാവിനെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. മധൂര്‍, ഉളിയത്തടുക്ക, എസ്.പി നഗര്‍ സ്വദേശി കെ.പി.സുനിലി(47)നെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ബോവിക്കാനം, ഫോറസ്റ്റ് ഓഫീസിനു സമീപത്തെ അക്ക്വേഷ്യകാട്ടിലാണ് സംഭവം. കാടിനകത്ത് ഒളിച്ചിരുന്ന് വഴിയാത്രക്കാരായ സ്ത്രീക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു യുവാവ്. ഇതു കണ്ട് ഒരു സ്ത്രീ ബഹളം വച്ചതോടെ നാട്ടുകാര്‍ തടിച്ചുകൂടി. സുനിലിനെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തു. …

കടക്കകത്ത് പച്ചക്കറി വ്യാപാരി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെര്‍ളടുക്കത്തെ പച്ചക്കറി വ്യാപാരിയെ കടക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ മടന്തകോട്ടെ നാരായണന്‍ എന്ന ചെറിയോന്‍ (60)ആണ് ജീവനൊടുക്കിയത്. കടയ്ക്കകത്ത് ഇന്നു രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പെര്‍ളടുക്കം സഹകരണ ബാങ്കിന് സമീപത്തുള്ള തട്ടുകടക്കുള്ളിലാണ് സംഭവം. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഭാര്യ: ജാനകി.

72,000 രൂപ വിലയുള്ള അരഞ്ഞാണം കണ്ട് മഞ്ഞളിച്ചു; കുട്ടിയെ പരിചരിക്കുന്നതിനായി എത്തിയ യുവതി അരഞ്ഞാണവുമായി സ്ഥലം വിട്ടു

എറണാകുളം പോത്തന്‍കോട് കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ സ്വദേശിനി അഞ്ജുവാണ് പിടിയിലായത്. പിടവൂര്‍ ഭാഗത്തെ വീട്ടില്‍ കുട്ടിയെ പരിചരിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഈ കഴിഞ്ഞ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ 72,000 രൂപ വിലമതിക്കുന്ന അരഞ്ഞാണം മോഷ്ടിച്ച യുവതി ഇവിടെ നിന്നും കടന്നു കളഞ്ഞു. പുതിയ കാവിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജൂവലറിയില്‍ നിന്ന് കണ്ടെടുത്തു.ഇന്‍സ്പെക്ടര്‍ …

കഞ്ചാവും, ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്:മൂന്ന് കിലോയിലധികം കഞ്ചാവും 24 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി അയാറുല്‍ ഷെയ്ക്കിനെ (22) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.പറമ്ബില്‍പീടിക മേങ്ങോളിമാടിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഡിജിറ്റല്‍ ത്രാസ്, പാക്കിങ് കവറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാള്‍ സര്‍വകലാശാല കാമ്പസിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും, അന്തര്‍ സംസ്ഥാന തൊഴിലാളികളിലേക്കും ലഹരി എത്തിക്കുന്ന ഏജന്റാണെന്ന് പൊലീസ് വ്യക്തമാക്കി.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആളെ രക്ഷിക്കാതെ പണം കവര്‍ന്നു; മൂന്ന് പേര്‍ അറസ്റ്റിൽ

ആഗ്ര: അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആളെ രക്ഷിക്കാതെ പണം കവര്‍ന്ന് കടന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം.അപകടത്തില്‍പ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവര്‍ന്ന നാട്ടുകാര്‍ ആളെ റോഡില്‍ ഉപേക്ഷിച്ച്‌ കടന്നു. അപകടത്തില്‍പ്പെട്ടയാള്‍ റോഡില്‍ കിടന്ന് മരിച്ചു. ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധര്‍മ്മേന്ദ്രകുമാര്‍ ഗുപ്തയാണ് മരിച്ചത്. ‘ആദ്യം കാശ് എടുക്കൂ’ എന്നായിരുന്നു ഓടിക്കൂടിയ ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളി.കഴിഞ്ഞ ചൊവാഴ്ച്ചയായിരുന്നു സംഭവം. ക്ഷീര വ്യാപാരിയായിരുന്ന ധര്‍മ്മേന്ദ്ര കുമാര്‍ ഗുപ്ത മഥുരയില്‍ നിന്നും ആഗ്രയിലെ തന്റെ വീട്ടിലേക്ക് ഇരുചക്ര …

വീടിനടുത്ത ഷെഡില്‍ ഒളിപ്പിച്ച 150 ലിറ്റര്‍ വാഷ് പിടികൂടി; ചാരായവുമായി അബ്കാരി കേസിലെ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ഇരിട്ടിയില്‍ എക്‌സൈസ് നടത്തിയ ഹൈവേ പെട്രോളിങ്ങിന്റെ ഭാഗമായി വന്‍ വ്യാജചാരായ കേന്ദ്രം പിടികൂടി. എക്സൈസ് സംഘം ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 150 ലിറ്റര്‍ വാഷും ഒരു ലിറ്റര്‍ ചാരായവും പിടികൂടി. മുന്‍ അബ്കാരി കേസിലെ പ്രതി ചാവശേരി പറമ്പിലെ ടി.ബാബു(43)വിനെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ബാബുവിന്റെ വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷും ചാരായവും. നേരത്തേയും ഇയാളെ എക്സൈസ് സംഘം പിടികൂടിയിരുന്നു.എക്സൈസ് ഇന്‍സ്പെക്ടര്‍ ലോതര്‍ എല്‍ പെരേരയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.അസിസ്റ്റന്റ് എക്സൈസ് …

വിമാനം വൈകുമെന്ന് അറിയിപ്പ് നൽകി; പിന്നാലെ പൈലറ്റിനെ മർദ്ദിച്ച് യാത്രികൻ

ന്യൂഡൽഹി:വിമാനം വൈകുമെന്ന് അറിയിപ്പ് നല്‍കിയതിനു പിന്നാലെ പൈലറ്റിനെ മര്‍ദ്ദിച്ച്‌ യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞ് കാരണം ഏതാനും മണിക്കൂറുകള്‍ വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനു പിന്നാലെയാണ് പിന്‍സീറ്റിലിരുന്ന മഞ്ഞ ടീഷര്‍ട്ട് ധരിച്ച യാത്രക്കാരന്‍ എഴുന്നേറ്റ് വന്ന് പൈലറ്റിനെ മര്‍ദ്ദിച്ചത്.സഹില്‍ കട്ടാരിയ എന്ന യാത്രക്കാരനാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ ഇന്‍ഡിഗോ കമ്പനി പരാതി നല്‍കി. യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും സുരക്ഷാ അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ …

പ്രായപൂർത്തിയാകാത്ത ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു; നഗ്ന വീഡിയോ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു ; ഭർത്താവ് അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ അവിഹിത ബന്ധത്തെ ചോദ്യം ചെയ്തതിന് 17 വയസ്സുള്ള ഭാര്യയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുകയും, ഭാര്യയുടെ  നഗ്നവീഡിയോ തന്റെ ബന്ധുക്കളുമായി പങ്കുവെക്കുകയും ചെയ്തതിന്  ഇരുപത്തിനാലുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിൽ ജനുവരി 12 നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് 17 വയസ്സും ആറ് മാസവും മാത്രം പ്രായമുള്ളപ്പോൾ, 2023 നവംബർ 20 നായിരുന്നു പ്രതിയുമായുള്ള വിവാഹം. ദിവസങ്ങൾക്കുള്ളില്‍ സമീപവാസിയായ മറ്റൊരു യുവതിയുമായി തന്റെ ഭർത്താവിന് ബന്ധമുണ്ടെന്ന് പെൺകുട്ടി കണ്ടെത്തി. ഇത് ചോദ്യംചെയ്ത …

45 വയസു പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കനാലില്‍

കോഴിക്കോട് കനോലി കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്കക്ക് സമീപമാണ് 45 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സരോവരം പാര്‍ക്കിന് സമീപത്തെ കനാലിനാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദ്ദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ട്രെയിനിലെ ടോയ്ലറ്റില്‍ മലയാളി യുവതി മരിച്ച നിലയില്‍

ട്രെയിനിലെ ടോയ്ലറ്റില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ് നായര്‍ (45) ആണ് മരിച്ചത്.ആലപ്പുഴ – ധര്‍ബാദ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയ ശേഷം വൈക്കത്തേക്ക് ട്രയിനില്‍ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നാട്ടില്‍ കിട്ടിയിട്ടുള്ള വിവരം. തമിഴ്‌നാട് ജോലാര്‍പേട്ട ജംഗ്ഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ടോയ്ലറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ജോലാര്‍പേട്ടിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജീവനാണ് …

അപകടത്തില്‍ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ച ബൈക്ക് യാത്രക്കാരന്‍ പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

ബൈക്കിടിച്ച് പരുക്കേറ്റ കാല്‍നടയാത്രികനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഏര്‍പ്പാടാക്കിയതിന് പിന്നാലെ ബൈക്ക് ഓടിച്ചിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. ആലത്തൂര്‍ തോണിപ്പാടം ചിറാക്കോട് വീട്ടില്‍ പരേതനായ മല്ലായിയുടെയും പാറുവിന്റെയും മകന്‍ ലക്ഷ്മണന്‍ (49) ആണ് മരിച്ചത്. തലയ്ക്കുള്ളിലേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം. ദേശീയപാതയിലെ വാനൂരില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. വാനൂര്‍ നെല്ലിയാംകുന്നം കലാധരനാണ്(38) ലക്ഷ്മണന്റെ ബൈക്കിടിച്ച് പരിക്കേറ്റത്. കീഴ്പാടത്തെ സ്വകാര്യ ലോഡ്ജ് മാനേജരായ ലക്ഷ്മണന്‍ തോണിപ്പാടത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് രണ്ട് പേരും നിലത്തുവീണിരുന്നു. ആംബുലന്‍സ് എത്തിച്ച് കലാധരനെ …