കണ്ണൂര്‍: തലശേരി എരഞ്ഞോളി പാലത്തെ ടാറ്റ ഷോറൂമിന് മുന്‍വശം അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയ ടാറ്റാ പിക്കപ്പ് വാഹനം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ യുവാവിനെ തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. ഈസ്റ്റ് കതിരൂര്‍ വി.പി ഹൗസിലെ മനാഫാ(33)ണ് വാഹനമടക്കം പിടിയിലായത്. തലശേരി ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജനുവരി പതിമൂന്നിന് പുലര്‍ച്ചെയാണ് പിക്കപ്പ് വാഹനം കവര്‍ന്നത്. ഇയാളെ തലശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.