ചെന്നൈ:പൊങ്കല്‍ ദിനത്തില്‍ അമ്മയും മകനും കിണറ്റില്‍ മുങ്ങി മരിച്ചു. കാല്‍ വഴുതി കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.തമിഴ്‌നാട് ചെങ്കല്‍പ്പേട്ടയിലെ കൂവത്തൂരില്‍ ഉച്ചയോടെയാണ് അപകടം.
പതിനഞ്ചുവയസ്സുകാരന്‍ പ്രവീണ്‍, അമ്മ വിമല റാണി എന്നിവരാണ് മരിച്ചത്. വിമല കിണറിന് സമീപത്തുനിന്ന് തുണി കഴുകുകയായിരുന്നു. അതിനിടെ അമ്മയുടെ അടുത്തേക്ക് എത്തിയ പ്രവീണ്‍ കാല്‍ തെറ്റി കിണറ്റില്‍ വീണു. ഉടന്‍ തന്നെ മകനെ രക്ഷിക്കാന്‍ അമ്മയും കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. രണ്ടുപേരും കിണറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു.
ആളുകള്‍ ഓടിയെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്ത് എത്തിച്ചത്.