ബയോമെട്രിക് യന്ത്രം ചതിച്ചു; കാമുകിക്ക് വേണ്ടി വേഷം മാറി പരീക്ഷയെഴുതാന്‍ എത്തിയ യുവാവ് പിടിയില്‍

കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയ കാമുകന്‍. പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് ഉദ്യോഗസ്ഥരെപ്പോലും അല്‍ഭുതപ്പെടുത്തിയ രസകരമായ സംഭവം അരങ്ങേറിയത്. വ്യാജ വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തില്‍ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് ഈ വിരുതന്‍ പരീക്ഷയെഴുതാന്‍ എത്തിയത്. എന്നാല്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍മാര്‍ പൊലീസില്‍ അറിയിച്ചതോടെ യുവാവ് പിടിയിലായി. ഫാസില്‍കയില്‍ നിന്നുള്ള അംഗ്രേസ് സിംഗാണ് കാമുകി പരംജിത് കൗറിന് പകരം പരീക്ഷ എഴുതാന്‍ എത്തിയത്. ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജനുവരി ഏഴിന് ഒരു പരീക്ഷ നടത്തിയിരുന്നു. കോട്കപുര ഡിഎവി പബ്ലിക് സ്‌കൂളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഈ പരീക്ഷ സംഘടിപ്പിച്ചത്. ഈ പരീക്ഷ എഴുതാന്‍ പരംജിത് കൗറിന് പകരം സ്ത്രീ രൂപത്തില്‍ എത്തിയത് കാമുകന്‍ അംഗ്രേസ് സിംഗാണ്. ചുണ്ടില്‍ പിങ്ക് ലിപ്സ്റ്റിക്കും പുരട്ടി, കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞ് സ്ത്രീ രൂപത്തിലാണ് ഇയാള്‍ എത്തിയത്.
പരംജിത് കൗറി ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ എല്ലാം വ്യാജമായി ഉണ്ടാക്കി പരീക്ഷയെഴുതാന്‍ എത്തിയെങ്കിലും ബയോമെട്രിക് യന്ത്രം ചതിച്ചു. കാമുകിയുടെ വിരലടയാളം എട്ടിന്റെ പണിയായി മാറി. വിരലടയാളം പൊരുത്തപ്പെടാതെ വന്നതോടെ ഇന്‍വിജിലേറ്റര്‍മാര്‍ ആള്‍മാറാട്ടം കയ്യോടെ പൊക്കി. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ആദ്യം കൗതുക വാര്‍ത്തയായി തോന്നുമെങ്കിലും പൊലീസ് അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. അംഗരേസ് സിംഗിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page