കഞ്ചാവും, ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ


കോഴിക്കോട്:മൂന്ന് കിലോയിലധികം കഞ്ചാവും 24 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി അയാറുല്‍ ഷെയ്ക്കിനെ (22) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.പറമ്ബില്‍പീടിക മേങ്ങോളിമാടിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഡിജിറ്റല്‍ ത്രാസ്, പാക്കിങ് കവറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാള്‍ സര്‍വകലാശാല കാമ്പസിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും, അന്തര്‍ സംസ്ഥാന തൊഴിലാളികളിലേക്കും ലഹരി എത്തിക്കുന്ന ഏജന്റാണെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page