കണ്ണൂര്‍: ഇരിട്ടിയില്‍ എക്‌സൈസ് നടത്തിയ ഹൈവേ പെട്രോളിങ്ങിന്റെ ഭാഗമായി വന്‍ വ്യാജചാരായ കേന്ദ്രം പിടികൂടി. എക്സൈസ് സംഘം ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 150 ലിറ്റര്‍ വാഷും ഒരു ലിറ്റര്‍ ചാരായവും പിടികൂടി. മുന്‍ അബ്കാരി കേസിലെ പ്രതി ചാവശേരി പറമ്പിലെ ടി.ബാബു(43)വിനെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ബാബുവിന്റെ വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷും ചാരായവും. നേരത്തേയും ഇയാളെ എക്സൈസ് സംഘം പിടികൂടിയിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ലോതര്‍ എല്‍ പെരേരയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ആനന്ദകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ പി.വി. വത്സന്‍, വി.എന്‍ സതീഷ്, പി.കെ സജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.കെ. രാഗില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.