തെയ്യത്തെ കണ്ട് ഓടിയ കുട്ടിക്ക് വീണ് പരിക്കേറ്റു;തെയ്യത്തെ തല്ലി നാട്ടുകാർ; സംഭവം കണ്ണൂരിൽ

കണ്ണൂർ:കണ്ണൂർ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാള്‍ക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പരാതി ഇല്ലാത്തതിനാൽ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാർ തല്ലിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയില്‍ ഉഗ്രരൂപത്തില്‍ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്താറുണ്ട്. ഇത് കണ്ട് പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു. തുടർന്ന് നാട്ടുകാരില്‍ ഒരു വിഭാഗം തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.

പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി.   അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പൊലീസ് നിർദേശം നല്‍കി. ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.  കൈതചാമുണ്ഡി തെയ്യം ചുരുക്കം ക്ഷേത്രങ്ങളിലാണ് കെട്ടിയാടാറുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page