ബ്രാ ധരിക്കാത്ത ഡി.ജെ ആര്‍ട്ടിസ്റ്റിനെ വിമാനത്തില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചതായി പരാതി. തന്റെ വസ്ത്രധാരണത്തെ ചൊല്ലി യാത്ര ചെയ്തിരുന്ന വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായാണ് ലിസ ആര്‍ച്ച്ബോള്‍ഡ് എന്ന യുവതി രംഗത്തെത്തിയത്. യാത്രക്കിടെ താന്‍ നേരിട്ട അപമാനകരമായ അനുഭവം മാധ്യമങ്ങളോടാണ് വെളിപ്പെടുത്തിയത്. ജനുവരി 22 ന് ഡെല്‍റ്റ എയര്‍ലൈന്‍സില്‍ ആയിരുന്നു സംഭവം. ഡിജെ ആര്‍ട്ടിസ്റ്റായ യുവതി ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെടാനായി വിമാനത്തില്‍ കയറി. എന്നാല്‍ ബ്രാ ധരിക്കാതെ വെള്ള ബാഗി ടീ ഷര്‍ട്ട് ധരിച്ച ലിസിയെ കണ്ട വിമാനത്തിലെ ജീവനക്കാരി ഇവരെ അപമാനിക്കുകയായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മുമ്പില്‍ വെച്ചാണ് തനിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നതെന്നും ലിസ പറഞ്ഞു. മോശം വസ്ത്രധാരണ രീതിയാണെന്ന് ചൂണ്ടിക്കാണിച്ച് യുവതിയെ വിമാനത്തിലെ ജീവനക്കാരി പുറത്താക്കാനും ശ്രമിച്ചു. എന്നാല്‍ ഒരു വെള്ള ബാഗി ഷര്‍ട്ടും പാന്റും ആണ് താന്‍ അപ്പോള്‍ ധരിച്ചിരുന്നതെന്നും ജീവനക്കാരി തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നും ലിസ ആരോപിച്ചു.