അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസ്: വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വാട്‌സ്ആപ്

തിരുവനന്തപുരം: കിളിമാനൂര്‍ സ്വദേശിനിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വാട്‌സ്ആപ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുമ്പാകെ വാട്സ് ആപ്പിന്റെ ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ് സെര്‍വറിന്റെ നിയന്ത്രണം വാട്‌സ് ആപ് ഇന്ത്യയ്ക്ക് അല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കാമെന്ന് പൊലീസിന് ഉപദേശം നല്‍കാന്‍ തയ്യാറാണെന്നും കൃഷ്ണമോഹന്‍ ചൗധരിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ബുധനാഴ്ച വാട്‌സ്ആപ് പ്രതിനിധി നേരിട്ട് ഹാജരായില്ല. ഹര്‍ജിയില്‍ 17ന് വിശദമായ വാദം കേള്‍ക്കും. രേഖകള്‍ കൈകമാറാനാകില്ല എന്ന് പറയാന്‍ വാട്‌സ്ആപ്പിന് അധികാരം ഇല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സൈബര്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറാത്തതിനെ തുടര്‍ന്നാണ് വാട്‌സ്ആപ് പ്രതിനിധിയോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. അശ്ലീല ചിത്രങ്ങള്‍ ആദ്യം പ്രചരിപ്പിച്ചതാരാണെന്ന വിവരമാണ് പൊലീസ് തേടിയത്. വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതായതിനാല്‍ നല്‍കാനാകില്ലെന്നായിരുന്നു വാട്‌സ്ആപ്പിന്റെ നിലപാട്. തുടര്‍ന്ന് പൊലീസ് ഐടി നിയമം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page