ന്യൂദെല്‍ഹി: രാജ്യ തലസ്ഥാനത്ത് നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ വാര്‍ത്ത; ട്യൂഷന്‍ ടീച്ചറുടെ സഹോദരന്‍ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിയുടെ വീടിന് നേരെ അക്രമം നടത്തി. ട്യൂഷന്‍ സെന്ററിന് സമീപത്ത് നിര്‍ത്തിയിരുന്ന നിരവധി വാഹനങ്ങളും അക്രമത്തിനിരയായി.
കിഴക്കന്‍ ദില്ലിയിലെ പാണ്‍വ് നഗറില്‍ ആണ് സംഭവം. ട്യൂഷനെത്തിയതായിരുന്നു കുട്ടി. ഈ സമയത്ത് ടീച്ചര്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ടീച്ചറുടെ സഹോദരന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
കരഞ്ഞു കൊണ്ട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. പീഡനവിവരം ആരോടും പറയരുതെന്നു ഭീഷണി മുഴക്കിയിരുന്നതായും കുട്ടി അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി പ്രതിയെ അറസ്‌ററു ചെയ്തു. വിവരമറിഞ്ഞെത്തിയവര്‍ അക്രമം തുടങ്ങിയതോടെ വലിയ സംഘര്‍ഷമുണ്ടായി.