പാട്ടുപെട്ടി പുരസ്‌കാരം പങ്കജാക്ഷന്‍ തോരോത്തിന്

കുണ്ടംകുഴി: ജില്ലയിലെ പാട്ടുകാരുടെയും എഴുത്തുകാരുടെയും കലാസ്വാദകരുടെയും കൂട്ടായ്മയായ പാട്ടുപെട്ടിയുടെ മൂന്നാമത് പുരസ്‌കാരം യുവ കവിയും എഴുത്തുകാരനുമായ പങ്കജാക്ഷന്‍ തോരോത്തിന്.
മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് കരിച്ചേരിയില്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ബേഡഡുക്ക തോരോത്ത് സ്വദേശിയാണ്. സ്‌കൂള്‍ തലങ്ങളില്‍ നിന്നു തന്നെ സാഹിത്യ രചനകള്‍ ആരംഭിച്ചിരുന്നു. സബ് ജില്ലാ, ജില്ലാതല മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ‘കടലാസ് വഞ്ചി’ എന്ന കഥയ്ക്ക് സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാഷ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: അശ്വതി. മക്കള്‍:മയൂഖ്, മിയ.
പാട്ടുപെട്ടിയുടെ പ്രഥമ പുരസ്‌കാരം സംഗീത സംവിധായകന്‍ കുറ്റിക്കോല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കും രണ്ടാമത് പുരസ്‌കാരം ഗായകനും തെയ്യം കലാകാരനുമായ ധനഞ്ജയന്‍ പണിക്കര്‍ക്കും ലഭിച്ചിരുന്നു.
പങ്കജാക്ഷനുള്ള പുരസ്‌കാരം ഏപ്രിലില്‍ വിതരണം ചെയ്യും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page