സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നഴ്‌സായ കൊല്ലം കുണ്ടറ സ്വദേശി ഷെറിന്‍ ജാക്‌സണ്‍ (34) വെന്തുമരിച്ചു. പത്തനംതിട്ട കൈപ്പട്ടൂരെ ജാക്‌സന്റെ ഭാര്യയാണ്. ജാക്‌സന്‍ ഓസ്‌ട്രേലിയയില്‍ എഞ്ചിനീയറാണ്. ഓസ്‌ട്രേലിയ ന്യൂ സൗത്ത് വേല്‍സിലെ സിഡ്‌നിയിലെ വീടിന് തീപിടിച്ചാണ് മരണം. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ വെന്റിലേറ്ററിലായിരുന്നു. അപകടസമയത്തു ജാക്‌സന്‍ പുറത്തായിരുന്നുവെന്നു പറയുന്നു. തീപിടിത്തത്തിനു കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.