കോഴിക്കോട്: മാവൂരില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു വീടിനു തീപിടിച്ചു. തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ആളിപ്പടര്‍ന്ന തീയില്‍ വീട്ടിനടുത്തുള്ള തെങ്ങ് ആളിക്കത്തി. ഗ്യാസ് സിലിണ്ടര്‍ വിണ്ടുകീറി. വീട്ടിലുണ്ടായിരുന്ന 10,000ത്തോളം രൂപ കത്തി നശിച്ചു.
തീപിടുത്തമനുഭവപ്പെട്ടതിനെ തുടര്‍ന്നു വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞു പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീ കെടുത്തി.






