ചിക്കന് പൊന്നുംവില; 200 രൂപയിലേയ്ക്ക് എത്തിയേക്കുമെന്ന് വ്യാപാരികള്‍

കാസര്‍കോട്: ചിക്കന് പൊന്നുംവില. നിരക്ക് വര്‍ധന ഇനിയും തുടര്‍ന്നാല്‍ ഒരു കിലോ കോഴിക്ക് 200 രൂപ വരെ എത്താന്‍ സാധ്യത ഉണ്ടെന്നു വ്യാപാരികള്‍ പറയുന്നു. കാസര്‍കോട് മാര്‍ക്കറ്റില്‍ ഇന്ന് ഒരു കിലോ കോഴിക്ക് 170 രൂപയാണ്. ഒരു മാസം മുമ്പുവരെ 125 രൂപയായിരുന്നു. അതിനു ശേഷം ഓരോ ദിവസവും കോഴിവില കുത്തനെ ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് മാര്‍ക്കറ്റില്‍ 160 രൂപയായിരുന്നു. കടുത്ത വേനലും കര്‍ണ്ണാടകയില്‍ നിന്നുള്ള കോഴിവരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു ഇടയാക്കുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു. റംസാനില്‍ കോഴിയുടെ ആവശ്യക്കാര്‍ കൂടിയതും വില വര്‍ധനവിനു ഇടയാക്കിയതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page