ട്രെയിനില്‍ നിന്നു 4 കോടി രൂപ പിടിച്ചു; ബി ജെ പി പ്രവര്‍ത്തകനടക്കം 4 പേര്‍ അറസ്റ്റില്‍

ചെന്നൈ: ട്രെയിനില്‍ കടത്തുകയായിരുന്ന നാലു കോടി രൂപ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് താംബരം റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ശനിയാഴ്ച രാത്രി ചെന്നൈയില്‍ നിന്നു തിരുനെല്‍വേലിയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ ആറു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഒരാള്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് പണം ട്രെയിനില്‍ കൊണ്ടുപോയതെന്നു പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page