കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കാഞ്ഞങ്ങാട്: വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുന്‍ മേല്‍ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി (കേസരി-85) അന്തരിച്ചു. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
ജന്മഭൂമി ദിനപത്രം, കേസരി വാരിക എന്നിവയുടെ തുടക്കകാലം മുതല്‍ കാഞ്ഞങ്ങാട്ടെ ഏജന്റ് ആയിരുന്നു. ഭാര്യ: ഗംഗ അന്തര്‍ജനം. മക്കള്‍: ശങ്കരന്‍ നമ്പൂതിരി, മധുസൂദനന്‍ നമ്പൂതിരി (ഇരുവരും നാഗാര്‍ജുന ആയുര്‍വേദ, പുതിയകോട്ട). സഹോദരങ്ങള്‍: പരേതരായ ദാമോദരന്‍ നമ്പൂതിരി, ദ്രൗപതി അന്തര്‍ജനം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page