മൊര്‍ത്തണയില്‍ ജനവാസ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി

കാസര്‍കോട്: മൊര്‍ത്തണയില്‍ ജനവാസ സ്ഥലത്ത് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി. തള്ളാന്‍ ശ്രമിച്ച ആളിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ലോറി ഡ്രൈവര്‍ സുബ്ബയ്യക്കട്ട സ്വദേശി അബ്ദുല്‍ റഹ്‌മാന്‍(34) ആണ് മാലിന്യം തളളാനെത്തിയത്. ഞായറാഴ്ച പുലര്‍ച്ചേ മൂന്നു മണിയോടെയാണ് സംഭവം. മൊര്‍ത്തണ ബട്ട്യപദവില്‍ റോഡരികിലെ കുഴിയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ ലോറി നിര്‍ത്തിയതുകണ്ട വാഹനയാത്രക്കാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ മലിന്യം തള്ളാനുള്ള ശ്രമം തടഞ്ഞു. വാഹനത്തെയും യുവാവിനെയും തടഞ്ഞുവച്ച് പൊലീസിനെ …

ഔറംഗാബാദിന്റെ കരിമണ്ണിലൂടെ

രവീന്ദ്രന്‍ കൊടക്കാട് ദീര്‍ഘകാലത്തെ എന്റെ സുഹൃത്തും എഴുത്തുകാരനും പ്രകൃതി സ്നേഹിയുമായ അശോകന്‍ മഹാരാഷ്ട്രയിലെ ജാല്‍നക്കടുത്തുള്ള ഒരു ഗ്രാമത്തിലെ സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന അങ്കുശ് പവാറിനെ കാണുകയും അദ്ദേഹത്തോടൊപ്പം താമസിച്ച് മറാത്ത് വാഡയിലെ ഗ്രാമജീവിതത്തെ സ്വാംശീകരിക്കുകയായിരുന്നു അശോകന്‍ മാഷിന്റെ കൂടെയുള്ള പര്‍ലിയിലേക്കുള്ള ഞങ്ങളുടെ യാത്രോദ്ദേശം. അദ്ധ്യാപകനും കര്‍ഷകനും പ്രഭാഷകനുമായ അങ്കുശ് ഏറെ ജീവിതാനുഭവമുള്ള ഒരു കര്‍ഷകനാണ്. പര്‍ലി വരണ്ടുണങ്ങി നില്‍ക്കുകയായിരുന്നു. നിറയെ പൊടി മണ്ണ്. വാഹനങ്ങളും കെട്ടിടങ്ങളിലും പൊടി.മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍ …

ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; ഇന്നലെയാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നത്

ലക്നൗ: മുൻ എംപിയും മൊറാദാബാദിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കുൻവർ സർവേഷ് സിംഗ് അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബിജെപിയുടെ ജില്ലാ മീഡിയ ഇൻചാർജ് സഞ്ജയ് ധാക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് മരണ വിവരം അറിയിച്ചത്.കഴിഞ്ഞ ദിവസമാണ് മൊറാദാബാദിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഫലം വരുന്നതിന് മുമ്പാണ് ഈ ദുഃഖവാർത്ത വന്നിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുൻവർ …

സിപിഎമ്മിനെതിരെ വീണ്ടും പരാതി; 106 കാരിയെ നിർബന്ധിച്ചു വോട്ട് ചെയ്യിപ്പിച്ചുവെന്ന് യു.ഡി.എഫ്

കണ്ണൂർ പേരാവൂരിൽ 106 വയസ്സുകാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്ന് യുഡിഎഫിന്റെ പരാതി. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെ‌തിരെയാണ് പരാതി. ദൃശ്യങ്ങൾ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് യുഡിഎഫ് പരാതി നൽകി.നേരത്തെ, കണ്ണൂർ കല്യാശ്ശേരിയിലും ‘വീട്ടുവോട്ടിൽ’ സിപിഎം ബൂത്ത് ഏജന്റ് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റ് വോട്ട് ചെയ്യുകയായിരുന്നു. ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. പരാതിയുള്ള വോട്ട് …

കേരള വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി. ജെ.പി ഒത്തുകളി: പ്രൊഫ. മുഹമ്മദ് സുലൈമാൻ

കാഞ്ഞങ്ങാട്: കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി ജെ. പി ഒത്തുകളി നടക്കുകയാണെന്ന്ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ പറഞ്ഞു. കൊടി പിടിക്കാൻ സ്വാതന്ത്ര്യമില്ലാത്ത രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ കൂടെ നിൽക്കുന്നത് മുസ്ലിംലീഗിന്റെ രാഷ്ട്രീയ പാപ്പരത്തം ആണ്. ആദർശ രാഷ്ട്രീയം സംരക്ഷിക്കാൻ ലീഗുകാർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൽ ഡി എഫ് അജാനൂർ വെസ്റ്റ്‌ ലോക്കൽ തിരഞ്ഞെടുപ്പ് റാലി നോർത്ത് കോട്ടച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സംഘപരിവാറിന്റെ ഗൂഡനീക്കങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് …

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് നാളെ നടക്കില്ല; ഏപ്രില്‍ 22ലേക്ക് മാറ്റി

കാസർകോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഹോം വോട്ടിംഗിന്റെ ഭാഗമായി നാളെ ഞായറാഴ്ച്ച നിശ്ചയിച്ചിരുന്ന മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് ഏപ്രില്‍ 22ന് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയതായി വരണാധികാരി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. എന്നാൽ മൈക്രോ പ്ലാനില്‍ മാറ്റമുണ്ടാകില്ല. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി മണ്ഡലങ്ങളില്‍ മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ഞായറാഴ്ച്ച ഉള്‍പ്പടെ ഹോം വോട്ടിംഗ് നടക്കും.കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റല്‍ വോട്ടിംഗ് ഞായറാഴ്ച ആരംഭിക്കും. …

കുട്ടികളുടെ അശ്ലീല വിഡിയോ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി

കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്‌സില്‍ ലഭിച്ചാല്‍ ഉടന്‍ അവ ഡിലീറ്റ് ചെയ്യണം. അല്ലെങ്കില്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി പറയുന്നു.കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ …

ഒട്ടകത്തിന് തീറ്റയായി തിന്നാന്‍ കൊടുത്തത് 500 റിയാല്‍ കറന്‍സി; വിഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്

ഒട്ടകത്തിന് തിന്നാന്‍ തീറ്റയായി കൊടുത്തത് 500 റിയാല്‍ കറന്‍സി. നോട്ട് നല്‍കിയെന്ന കേസില്‍ സൗദി പൗരന്‍ അറസ്റ്റിലായി. നോട്ട് റൊട്ടിക്കൊപ്പം ഒട്ടകത്തിന്റെ വായില്‍ വച്ചുകൊടുക്കുന്ന വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധത്തിന് കാരണമായി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഇയാളെ കണ്ടെത്തി പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിയാദിന്റെ വടക്ക് കിഴക്ക് അല്‍ ദവാദ്മി ഗവര്‍ണറേറ്റില്‍ വെച്ചാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.രാജ്യത്തിന്റെ കറന്‍സി നോട്ട് മനപ്പൂര്‍വം കേടുവരുത്തുകയും …

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ചു; ഒന്നര വയസുകാരിക്കു ദാരുണാന്ത്യം

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച ഒന്നര വയസുകാരി മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണ് കുട്ടികഴിച്ചതെന്നാണ് വിവരം. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകള്‍ റാബിയ മരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛര്‍ദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിക്ക് അവിടെ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചാണു പ്രശ്‌നമായത്. ബന്ധുക്കളുടെ …

വിവാഹം കഴിഞ്ഞ് ഒരുമാസം പോലും ആയില്ല; ഭാര്യക്ക് സൗന്ദര്യമില്ലെന്നും സ്വര്‍ണം കുറവാണെന്നും ഭര്‍ത്താവ്; ഗാര്‍ഹിക പീഡനത്തിനിരയാക്കിയ ഭര്‍ത്താവിനും ഭര്‍തൃസഹോദരന്റെ ഭാര്യക്കുമെതിരെ കേസ്

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് ഗാര്‍ഹിക പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതി. വെള്ളൂര്‍ കൊട്ടണച്ചേരി സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവിനും ഭര്‍തൃസഹോദരന്റെ ഭാര്യക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവ് എളയാവൂര്‍ പോത്തോടി വീട്ടില്‍ അഖിലേഷ്, സഹോദരന്‍ ദില്‍നേഷിന്റെ ഭാര്യ അമൃത എന്നിവരുടെ പേരില്‍ കേസെടുത്തത്. 2024 മാര്‍ച്ച് 28 നാണ് ഇരുവരും വിവാഹിതരായത്. മാര്‍ച്ച് 31 ന് സൗന്ദര്യം പോരെന്നും നിന്നേക്കാള്‍ സ്വര്‍ണം ഏട്ടത്തിയമ്മ്ക്ക് ഉണ്ടെന്നും മാനസികപ്രശ്നമുണ്ടെന്നും പറഞ്ഞ് …

കുമ്പളയില്‍ കാറും പാല്‍വണ്ടിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ കുമ്പളയില്‍ കാറും പാല്‍വണ്ടിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. നെല്ലിക്കട്ട സ്വദേശികളായ നാസര്‍, മാജിദ്, മുസ്സമ്മില്‍ എന്നിവര്‍ക്കും മറ്റു രണ്ടുപേര്‍ക്കുമാണ് പരിക്ക്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ബദിയടുക്കയില്‍നിന്ന് കുമ്പളയിലേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. പാല്‍വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.

മക്കളെ വിഷം കൊടുത്ത് അപായപ്പെടുത്തി; മാതാവും ഇളയകുട്ടിയും ആശുപത്രിയില്‍

മൈസൂരു: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് ഒന്നരവയസ്സുള്ള ഇരട്ടമക്കളെ കൊലപ്പെടുത്തി. ആറുമാസം പ്രായമുള്ള കുഞ്ഞും മാതാവും ആശുപത്രിയില്‍. ശ്രീരംഗപട്ടണത്തെ തൃശൂല്‍, തൃഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് പൂജ, ആറു മാസം പ്രായമുള്ള മകള്‍ വൃന്ദ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അവശനിലയിലാണ് മാതാവിനെയും മൂന്നു മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സക്കിടയില്‍ ഇരട്ടക്കുട്ടികള്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് വിഷം അകത്തു ചെന്നത് മൂലമാണ് മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് പൊലീസ് മാതാവില്‍ നിന്നും …

കണ്ണൂരില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട്; ബിഎല്‍ഒയെയും പോളിങ്ങ് ഓഫീസറെയും സസ്‌പെന്റുചെയ്തു

കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ഡിഎഫ്. പരാതിയില്‍ ബിഎല്‍ഒ, പോളിങ്ങ് ഓഫീസര്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് നടപടിയെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് അസിസ്റ്റന്റ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട് ചെയ്തു എന്നായിരുന്നു പരാതി. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 15ാം തീയതി പോളിംഗ് ഓഫീസര്‍മാര്‍ …

മരക്കാപ്പ് കടപ്പുറത്ത് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു. മരക്കാപ്പ് കടപ്പുറത്ത് കാസര്‍കോട് ലോക് സഭ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ സ്ഥാനാര്‍ത്ഥി പര്യടന പരിപാടിയില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. സിപിഎം പ്രവര്‍ത്തകരായ ഗംഗാധരന്‍ തീര്‍ത്ഥകര, അബു കണിച്ചിറ, പി രാജന്‍ അനന്തംപ്പള, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.കുഞ്ഞികണ്ണന്‍ തിര്‍ത്ഥകര, സിഎച്ച് രാജേഷ് ഗോവിന്ദന്‍ പടന്നക്കാട്, കെ.അനില്‍ അനന്തംപ്പള്ള എന്നിവരാണ് ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചത്. സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി ഇവരെ ഷാള്‍ അണിച്ച് …

നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കാസര്‍കോട്, കൂഡ്ലുവിലെ മഹേഷ് എന്ന മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ് മഹേഷ്. പൊലീസ് ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ നിരവധി ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇവരില്‍ പലരും ജില്ലയില്‍ പ്രവേശിക്കാതിരിക്കുന്നതിനാണ് പൊലീസ് നടപടി. വിവിധ വാറന്റു …

ഉപ്പളയില്‍ വീണ്ടും കവര്‍ച്ച; വീട്ടുകാര്‍ ഉംറക്ക് പോയ തക്കത്തില്‍ ഏഴു പവനും 70,000 രൂപയും കവര്‍ന്നു

കാസര്‍കോട്: ദമ്പതികള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയ തക്കത്തില്‍ വീടു കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണവും 70,000 രൂപയും കവര്‍ച്ച ചെയ്തു. ഉപ്പള, മജലിലെ മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച. ലൈറ്റ് ഓഫ് ചെയ്യാനായി തൊട്ടടുത്ത് താമസിക്കുന്ന മകള്‍ റിയാന ബാനു എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഒരു മാസം മുമ്പാണ് മുഹമ്മദ് …

എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കരിന്തളം: എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കയനി കൊണ്ടാടിയിലെ കെ. സരീഷ് (32) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്നും കോഴിക്കോട്ടെക്ക് മാറ്റിയ സരീഷ് വെള്ളിയാഴ്ച്ച ഉച്ചക്കാണ് മരിച്ചത്. പരേതനായ കൊണ്ടാടി പൊക്കന്റെയും വെള്ളച്ചിയുടെയും മകനാണ്. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകിട്ട് കൊണ്ടൊടി പൊതുശ്മശാനത്തില്‍. സഹോദരങ്ങള്‍: കെ.നാരായണന്‍(സി.പി.എം) കയ നി ബ്രാഞ്ചംഗം) അനിത (കൊല്ലമ്പാറ), സതീശന്‍, രാമകൃഷ്ണന്‍. സുരേശന്‍, റീന, പരേതരായ പത്മനാഭന്‍, റീജ.

ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന് വെള്ളവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്കയിലെ യൂസഫ് കൈഫി(19)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ദേശീയ പാതയില്‍ കുക്കാര്‍ സ്‌കൂളിന് സമീപത്താണ് അപകടം. മംഗളൂരുവിലെ കോളേജിലേക്ക് പോവുകയായിരുന്നു യൂസഫെന്ന് പറയുന്നു.