മൊര്‍ത്തണയില്‍ ജനവാസ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി

കാസര്‍കോട്: മൊര്‍ത്തണയില്‍ ജനവാസ സ്ഥലത്ത് ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി. തള്ളാന്‍ ശ്രമിച്ച ആളിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ലോറി ഡ്രൈവര്‍ സുബ്ബയ്യക്കട്ട സ്വദേശി അബ്ദുല്‍ റഹ്‌മാന്‍(34) ആണ് മാലിന്യം തളളാനെത്തിയത്. ഞായറാഴ്ച പുലര്‍ച്ചേ മൂന്നു മണിയോടെയാണ് സംഭവം. മൊര്‍ത്തണ ബട്ട്യപദവില്‍ റോഡരികിലെ കുഴിയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ ലോറി നിര്‍ത്തിയതുകണ്ട വാഹനയാത്രക്കാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ മലിന്യം തള്ളാനുള്ള ശ്രമം തടഞ്ഞു. വാഹനത്തെയും യുവാവിനെയും തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചുവരുത്തി. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ കെ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി യുവാവിനെ അറസ്റ്റുചെയ്തു. ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page