മക്കളെ വിഷം കൊടുത്ത് അപായപ്പെടുത്തി; മാതാവും ഇളയകുട്ടിയും ആശുപത്രിയില്‍

മൈസൂരു: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് ഒന്നരവയസ്സുള്ള ഇരട്ടമക്കളെ കൊലപ്പെടുത്തി. ആറുമാസം പ്രായമുള്ള കുഞ്ഞും മാതാവും ആശുപത്രിയില്‍. ശ്രീരംഗപട്ടണത്തെ തൃശൂല്‍, തൃഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് പൂജ, ആറു മാസം പ്രായമുള്ള മകള്‍ വൃന്ദ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അവശനിലയിലാണ് മാതാവിനെയും മൂന്നു മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സക്കിടയില്‍ ഇരട്ടക്കുട്ടികള്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് വിഷം അകത്തു ചെന്നത് മൂലമാണ് മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് പൊലീസ് മാതാവില്‍ നിന്നും മൊഴിയെടുത്തു. ഭര്‍ത്താവിന്റെ നിരന്തര പീഡനവും ശല്യവും സഹിക്കാന്‍ കഴിയാതെയാണ് മക്കള്‍ക്ക് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയതിന് ശേഷം താനും വിഷം കഴിച്ചതെന്നാണ് പൂജ നല്‍കിയ മൊഴി. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page