ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ചു; ഒന്നര വയസുകാരിക്കു ദാരുണാന്ത്യം

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച ഒന്നര വയസുകാരി മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണ് കുട്ടികഴിച്ചതെന്നാണ് വിവരം. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകള്‍ റാബിയ മരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛര്‍ദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിക്ക് അവിടെ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചാണു പ്രശ്‌നമായത്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പട്യാലയിലെ കടയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള മിഠായികളുടെയും മധുരപലഹാരങ്ങളുടെയും സാംപിളുകള്‍ ശേഖരിച്ചു. കാലാവധി തീര്‍ന്നതും പഴകിയതുമായ വസ്തുക്കളും കടയില്‍നിന്നു പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കടയുടമകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം പട്യാലയില്‍ തന്നെ കേക്ക് കഴിച്ച് 10 വയസുകാരി മരിച്ചിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് നഗരത്തിലെ ബേക്കറിയില്‍നിന്നു വാങ്ങിയ കേക്ക് കഴിച്ചായിരുന്നു പെണ്‍കുട്ടിയുടെ മരണം. കേക്ക് കഴിച്ച മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും രോഗബാധിതരായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page