നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കാസര്‍കോട്, കൂഡ്ലുവിലെ മഹേഷ് എന്ന മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ് മഹേഷ്. പൊലീസ് ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ നിരവധി ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇവരില്‍ പലരും ജില്ലയില്‍ പ്രവേശിക്കാതിരിക്കുന്നതിനാണ് പൊലീസ് നടപടി. വിവിധ വാറന്റു കേസുകളില്‍ പിടികിട്ടാപ്പുള്ളികളായവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page