ചുട്ടുപൊള്ളുന്ന വേനലില്‍ നിന്ന് മുക്തി തേടി പുഴയില്‍ കുളിക്കാനിറങ്ങി; കുട്ടികളടക്കം 6 പേര്‍ക്ക് ദാരുണാന്ത്യം
മംഗളൂരു: പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തില്‍പ്പെട്ട ആറു പേര്‍ മുങ്ങി മരിച്ചു. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഉത്തര കര്‍ണ്ണാടകയിലെ ധാണ്ടേലിയിലെ കാളി നദിയില്‍ ഞായറാഴ്ചയാണ് അപകടം.ഹുബ്ബള്ളിയിലെ ഈശ്വര നഗര്‍ സ്വദേശികളായ നജീര്‍ അഹമ്മദ് (40), റേഷ ഉന്നീസ (28), ഇഫ്രത അഹമ്മദ് (12), അല്‍ദിയ അഹമ്മദ് (50), മോഹിന്‍ അഹമ്മദ് (6) എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങിയ സംഘം ഞായര്‍ ഉച്ചയോടെയാണ് പുഴക്കരയിലെത്തിയത്. ഇവരില്‍ രണ്ട് പേര്‍ ഒഴികെയുള്ളവരെല്ലാം നദിയില്‍ കുളിക്കാനിറിങ്ങി. കൂട്ടത്തില്‍ ഉണ്ടായ ആറു വയസ്സുള്ള …