കണ്ണൂര്‍: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് ഗാര്‍ഹിക പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതി. വെള്ളൂര്‍ കൊട്ടണച്ചേരി സ്വദേശിനിയായ 28 കാരിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവിനും ഭര്‍തൃസഹോദരന്റെ ഭാര്യക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവ് എളയാവൂര്‍ പോത്തോടി വീട്ടില്‍ അഖിലേഷ്, സഹോദരന്‍ ദില്‍നേഷിന്റെ ഭാര്യ അമൃത എന്നിവരുടെ പേരില്‍ കേസെടുത്തത്. 2024 മാര്‍ച്ച് 28 നാണ് ഇരുവരും വിവാഹിതരായത്. മാര്‍ച്ച് 31 ന് സൗന്ദര്യം പോരെന്നും നിന്നേക്കാള്‍ സ്വര്‍ണം ഏട്ടത്തിയമ്മ്ക്ക് ഉണ്ടെന്നും മാനസികപ്രശ്നമുണ്ടെന്നും പറഞ്ഞ് ഭര്‍ത്താവും എട്ടത്തിയമ്മയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായാണ് പരാതി.