അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞത് നാലുമാസം; ഷഫീഖിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ചെങ്കള, തൈവളപ്പിലെ സി.വി ഷഫീഖ് (22)ആണ് മരിച്ചത്. 2023 ഡിസംബര്‍ 17ന് എറണാകുളത്തുണ്ടായ വാഹനാപകടത്തിലാണ് ഷെഫീഖിന് പരിക്കേറ്റത്. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ഷഫീഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ചലനശേഷിയും ബോധവും നഷ്ടമായതിനാല്‍ ഒരു മാസക്കാലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സി.വി അബൂബക്കര്‍-ഖദീജ ദമ്പതികളുടെ …

‘കോവിഡ് വാക്‌സിന്‍ ആര്‍ക്കെങ്കിലും കുത്തിവക്കണം’; ആഗ്രഹം നിറവേറ്റിയത് വീട്ടമ്മയെ കുത്തിവെച്ച്; പ്രതി പിടിയില്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപ്പത്താറുകാരിയെ വീട്ടിലെത്തി നിര്‍ബന്ധിച്ച് കുത്തിവയ്പ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വലഞ്ചുഴി സ്വദേശി ആകാശ് എന്നയാളാണ് അറസ്റ്റിലായത്. പ്രതി മാനസിക രോഗിയാണെന്ന് പൊലീസ് സംശയിക്കുന്നു. മരുന്നില്ലാത്ത സിറിഞ്ചുകൊണ്ടാണ് കുത്തിവച്ചതെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. കൊവിഡ് വാക്‌സിന്‍ എടുത്തപ്പോള്‍ മുതല്‍ തനിക്ക് ആരെയെങ്കിലും കുത്തിവയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അത് നടപ്പാക്കാനാണ് വൃദ്ധയെ കുത്തിവച്ചതെന്നും ആകാശ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കുന്നതെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ പ്രതിക്ക് മാനസീക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് …

വാദ്യ രത്‌നം മടിക്കൈ ഉണ്ണികൃഷ്ണ മാരാര്‍ക്ക് ‘നാദ പ്രവീണ്‍’ ബഹുമതി

കാഞ്ഞങ്ങാട്: പ്രശസ്ത വാദ്യകലാകാരന്‍ വാദ്യരത്‌നം മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍ക്ക്ഈശ്വരമംഗലം പഞ്ചമുഖി ഹനുമാന്‍-കോദണ്ട രാമ ക്ഷേത്രം ട്രസ്റ്റ് വാദ്യകല രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ‘നാദപ്രവീണ്‍’ ബഹുമതി നല്‍കി ആദരിച്ചു. ക്ഷേത്ര ഉത്സവത്തിന് വര്‍ഷങ്ങളായി വാദ്യ ചുമതല നിര്‍വഹിക്കുന്ന ഉണ്ണികൃഷ്ണമാരാരെ ആസ്ഥാന വാദ്യകലാകാരനായി അംഗീകരിച്ചുകൊണ്ട് കൂടിയാണ് ബഹുമതി സമ്മാനിക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് അച്യുത മൂടിത്തായ, മാനേജര്‍ ശിവരാമ ഭട്ട് എന്നിവര്‍ അറിയിച്ചു. രചത വളയും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.ചടങ്ങില്‍ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ നടരാജ്, കേരള ക്ഷേത്രവാദ്യ കല അക്കാദമി …

വിട്ളയിലെ കിണര്‍ ദുരന്തം: മുഹമ്മദലിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വിട്ളയില്‍ കിണറില്‍ ശ്വാസം മുട്ടി മരിച്ച ആനക്കല്ല് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. പൈവളിഗെ, ആനക്കല്ല് ഷോഡന്‍കൂറിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദലി (23) വിട്ള, പരുത്തിപ്പാടിയിലെ ഇബ്രാഹിം (38) എന്നിവര്‍ ഇന്നലെ ഉച്ച കഴിഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. കിണറില്‍ റിംഗ് സ്ഥാപിക്കുന്നതിനായി കിണറ്റിലിറങ്ങിയതായിരുന്നു മുഹമ്മദലി. ശ്വാസം കിട്ടാതെ കിണറ്റില്‍ കുടുങ്ങിയ ഇയാളെ രക്ഷിക്കാനാണ് സഹതൊഴിലാളിയായ ഇബ്രാഹിം ഇറങ്ങിയത്. വൈകിട്ട് ജോലി സമയം കഴിഞ്ഞിട്ടും മുകളിലേക്ക് വരാച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കിണറ്റിനകത്ത് വീണ് …

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളിറങ്ങി; വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

കല്‍പ്പറ്റ: വയനാട്ടില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ നാട്ടിലിറങ്ങി. തലപ്പുഴ, കമ്പമലയില്‍ ബുധനാഴ്ച രാവിലെ 6.10ന് ആണ് നാലംഗസംഘം എത്തിയത്. രണ്ടു പേരുടെ കൈയ്യില്‍ ആയുധമുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മറ്റു രണ്ട് പേര്‍ ദൂരെ നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവും ഇല്ലെന്നും ബഹിഷ്‌കരിക്കണമെന്നും സംഘം ആഹ്വാനം ചെയ്തു. ഇതേ തുടര്‍ന്ന് നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടായതോടെ സംഘം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി മൊയ്തുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് ജീവനൊടുക്കി; ആത്മഹത്യചെയ്തത് മുള്ളേരിയയിലെ ഫോട്ടോഗ്രാഫര്‍

കാസര്‍കോട്: ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ചു. മുള്ളേരിയയിലെ ഒരു സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറും പെര്‍ള, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് സമീപത്തെ കാര്യാട്ട് ഹൗസില്‍ കെ. പ്രവീണ(22)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പ്രവീണയും വീട്ടുകാരും ഒരു പൂജാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എന്നാല്‍ ഭാര്യ പൂജയില്‍ പങ്കെടുക്കാന്‍ പോയിരുന്നില്ല. പൂജ നടക്കുന്നതിനിടയില്‍ ഭാര്യയെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാണ് പ്രവീണ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയത്. എന്നാല്‍ തിരിച്ചെത്തിയിരുന്നില്ല. പൂജ കഴിഞ്ഞ് വീട്ടുകാര്‍ …

കര്‍ണാടകയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ ബീച്ചില്‍ കുടുങ്ങി സഹായവുമായി പൊലീസ്

കാസര്‍കോട്: ലൈറ്റ് ഹൗസ് ബീച്ച് കാണാനെത്തി കുടുങ്ങിയ കര്‍ണാടകയിലെ വിനോദസഞ്ചാരികള്‍ക്ക് സഹായവുമായി തളങ്കര തീരദേശ പൊലീസ്. ബീച്ച് കണ്ട് മടങ്ങുന്നതിനിടിയില്‍ സംഘം സഞ്ചരിച്ച കാര്‍ ബീച്ചിലെ പൂഴിയില്‍ താഴ്ന്ന് പോവുകയും പൊലീസെത്തി സഹായിക്കുകയുമായിരുന്നു. ആറ് മുതിര്‍ന്നവരും അഞ്ച് കുട്ടികളുമടങ്ങുന്ന സംഘമാണ് കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നും കാസര്‍കോടേക്ക് എത്തിയത്. ബേക്കല്‍ കോട്ട ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ കണ്ടതിനു ശേഷം മടങ്ങുന്നതിനിടയിലാണ് ഇവര്‍ നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്തിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ തീരത്തേക്ക് ഇറക്കുകയും കുട്ടികളുള്‍പ്പടെയുള്ളവര്‍ കടലിലേക്ക് ഇറങ്ങി കുളിക്കുകയും ചെയ്തതിന് …

കുടിയന്മാരുടെ ശ്രദ്ധയ്ക്ക്, മദ്യം ഇന്ന് വൈകീട്ട് ആറുവരെ മാത്രം; വോട്ടെടുപ്പ് ദിവസം വൈകീട്ട് ആറുമണിവരെ മദ്യശാലകള്‍ അടച്ചിടും

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ മദ്യ വില്പന ശാലകള്‍ അടച്ചിടാന്‍ തീരുമാനം. സംസ്ഥാനത്ത് വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണിവരെ മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. മദ്യ വില്പനശാലകള്‍ റീ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും അടച്ചിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനമായതിനാല്‍ അന്നേ ദിവസവും മദ്യ വില്പനശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അനധികൃത മദ്യ വില്‍പന പിടികൂടാന്‍ എക്‌സൈസ് സംഘം റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് …

പ്രണയസാഫല്യം; നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

മലയാള ചലച്ചിത്ര താരങ്ങളായ നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപകിന്റെ സിനിമാ അരങ്ങേറ്റം. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, …

48 മണിക്കൂര്‍ മദ്യമില്ല; ചെര്‍ക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഡ്രൈ ഡെ ഇന്നു വൈകുന്നേരം ആരംഭിക്കാനിരിക്കെ ചെര്‍ക്കളയില്‍ കര്‍ണ്ണാടക മദ്യം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 31.32 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ് മദ്യമാണ് കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ടത്. മദ്യവേട്ടക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെ നേതൃത്വം നല്‍കി. പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍കുഞ്ഞി, ശ്യാംജിത്ത് എന്നിവരും ഉണ്ടായിരുന്നു. മദ്യം കുഴിച്ചിട്ടവരെക്കുറിച്ച് സൂചന ലഭിച്ചതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

നെല്ലിക്കുന്ന് ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; രണ്ട് ആടുകളെ കടിച്ചു കൊന്നു

കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായി. രണ്ട് ആടുകളെ നായക്കൂട്ടം കടിച്ചു കൊന്നു. ബങ്കരക്കുന്നിലെ ഷാഹിലിന്റെ ആടുകളെയാണ് നായകള്‍ ആക്രമിച്ച് കടിച്ചു കൊന്നത്. പശു, കോഴി തുടങ്ങിയവയ്ക്കും കടിയേറ്റിട്ടുണ്ട്. പുലര്‍ച്ചെയും വൈകീട്ടുമാണ് തെരുവ് നായ ശല്യം രൂക്ഷമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുദൂറു ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. ഏതാനും ആഴ്ചകളായി ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ട്. രാവിലെയും രാത്രിയും മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കം ഭീതിയോടെയാണ് കഴിയുന്നത്. തെരുവുനായ ശല്യത്തിനെതിരെ …

കല്ല്യോട്ട് ഇരട്ട കൊലക്കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി;പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി നാളെ തീരുമാനിക്കും

കാസര്‍കോട്: പ്രമാദമായ കല്ല്യോട്ട് ഇരട്ട കൊലക്കേസിന്റെ സാക്ഷി വിസ്താരം കൊച്ചിയിലെ സിബിഐ കോടതിയില്‍ ചൊവ്വാഴ്ച വൈകീട്ട് പൂര്‍ത്തിയായി. പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി നാളെ കോടതി തീരുമാനിക്കും. 2023 ഫെബ്രുവരി 2 നാണ് പെരിയ ഇരട്ട കൊലക്കേസില്‍ എറണാകുളം സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. 154 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അവസാന സാക്ഷിയായി തിരുവനന്തപുരം സിബിഐ ഡിവൈ.എസ്.പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ അനന്തകൃഷ്ണനെയാണ് വിസ്തരിച്ചത്. ഇദ്ദേഹത്തെ ഒന്‍പത് ദിവസമാണ് കോടതി വിസ്തരിച്ചത്. 2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് …

ഗദഗെ കൂട്ടക്കൊല: ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍; ക്വട്ടേഷന്‍ നല്‍കിയത് അര്‍ധ സഹോദരന്‍

മംഗളൂരു: നോര്‍ത്ത് കര്‍ണ്ണാടക ഗദക, ബടഗേരിയില്‍ പതിനേഴുകാരിയടക്കം നാലുപേരെ വെട്ടിക്കൊന്ന സംഭവത്തില്‍ ആറംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ഗദഗെ സ്വദേശികളായ വിനായക, ഫൈറോസ്, നിഷാല്‍, സാഹിര്‍, സോഹല്‍, സുല്‍ത്താന്‍ ഷേഖ്, മഹേഷ്, വാഹിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ വിനായക കൂട്ടക്കൊല നടത്തുന്നതിന് 65 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയ ആളാണെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 19ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ബടഗേരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡണ്ട് സുനന്ദയുടെ മകന്‍ കാര്‍ത്തിക് …

ഡയറി പ്രണയം

കൂക്കാനം റഹ്‌മാന്‍ 365 ദിവസം എന്റെ കൂടെ കഴിഞ്ഞ വേദനകളും സന്തോഷങ്ങളും സത്യസന്ധമായി പങ്കുവെച്ച കൂട്ടുകാരി 2003 ലെ ഡയറിയോട് വേദനയോടെ വിട പറയുന്നു. എന്നെ ദ്രോഹിച്ചവരെ, കഷ്ടപ്പെടുത്തിയവരെ, ഭയപ്പെടുത്തിയവരെ, അവഹേളിച്ചവരെ കുറിച്ച് എല്ലാം മഷി പുരണ്ട നിന്റെ താളുകളില്‍ എന്നും കാണാം. അതിന് പുറമേ സ്നേഹിച്ചവരുണ്ട്, ആദരിച്ചവരുണ്ട്, അഭിനന്ദിച്ചവരുണ്ട് സഹായിച്ചവരും സഹകരിച്ചവരുമുണ്ട് അവരെക്കുറിച്ചുള്ള ചിത്രങ്ങളും നിന്നില്‍ കോറി ഇട്ടിട്ടുണ്ട് ഞാന്‍. രോഗവും മരുന്നും ആശുപത്രി വാസവും ഇടയ്ക്കിടെ നിന്നോട് പറഞ്ഞിട്ടുണ്ട്. സ്നേഹിതന്മാരും ഭാര്യയും മക്കളും മരുമക്കളും …

കൊട്ടിക്കലാശം ഇന്ന്; കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കും. അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍.വോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടി അവസാനവട്ടം വീട് വീടാന്തരം കയറുന്ന യുവനേതാക്കളെ കാണാം. ഇന്നിനി ഒരു മാസം നീണ്ട് നിന്ന് ആവേശത്തിന്‍റെ കൊട്ടിയിറക്കമാണ്. ആരാണ് പരസ്യ പ്രചരണരംഗത്ത് മുന്നിലുണ്ടായിരുന്നത് എന്ന് തെളിയിക്കാനുള്ള അവസാന അവസരമാണ് കൊട്ടിക്കലാശം. അതിനാല്‍ തൃശ്ശൂർ പൂരത്തേക്കാള്‍ ആവേശം കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലുമുണ്ടാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് …

കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി തൊഴിലാളി മരിച്ചു; രക്ഷിക്കാനായി ഇറങ്ങിയ തൊഴിലാളിയും മരണപ്പെട്ടു

കാസർകോട് : കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേർക്ക് ദാരുണന്ത്യം. പൈവളികെ ആനക്കല്ല് ഷോഡൻകൂർ സ്വദേശി ഇബ്രാഹിമിന്റെ മകൻ മുഹമ്മദലി(32), കർണാടക വിട്ല പരുത്തിപ്പാടി സ്വദേശി ഇബ്രാഹിം (38) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വിട്ല കേപ്പുവിലാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കിണറിൽ റിങ്ങ് ഇറക്കാനായി ഇറങ്ങിയ മുഹമ്മദലി ശ്വാസ തടസ്സം സംഭവിച്ചതിനെ തുടർന്നു കിണറിൽ വീഴുകയായിരുന്നു. രക്ഷിക്കാനായി ഇറങ്ങിയ ഇബ്രാഹിമും മരണപ്പെട്ടു. വീട്ല സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. വിവരമറിഞ്ഞ് മഞ്ചേശ്വരം എംഎൽഎ എ …

പന്നിക്കൂട്ടം റോഡിന് കുറുകെ ഓടി; ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായി പരിക്ക്

കാസര്‍കോട്: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ഓടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞു വീണ് ബൈക്ക് ഓടിച്ചിരുന്ന ആള്‍ക്ക് വീണ് സാരമായി പരിക്കേറ്റു. കുമ്പള, കൊടിയമ്മയിലെ അബ്ദുല്ല (35)യ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ചൂരിത്തടുക്ക-താഴെകൊടിയമ്മ റോഡില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിന് സമീപത്താണ് അപകടം. റോഡില്‍ പരിക്കേറ്റു കിടന്നിരുന്ന അബ്ദുല്ലയെ അതു വഴിയെത്തിയ മറ്റു യാത്രക്കാരാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അടുത്തിടെ പന്നിക്കൂട്ടം കുറുകെ ഓടിയതിനെത്തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും വിദ്യാര്‍ത്ഥിയെ പന്നിക്കൂട്ടം പിന്തുടര്‍ന്ന് ഓടിച്ച …

വനിതാ കായികതാരങ്ങൾ കാവൽക്കാരനായി കുട്ടാപ്പി എന്ന നായ

കാഞ്ഞങ്ങാട്: കായിക പരിശീലനത്തിന് എത്തുന്ന വനിതാ കായികതാരങ്ങൾ കാവൽക്കാരനായി കുട്ടാപ്പി എന്ന നായ.കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വടംവലി താരങ്ങൾ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തി വരികയാണ്. അതിരാവിലെ കായിക താരങ്ങൾ പരിശീലനത്തിന് എത്തുമ്പോഴേക്കും ഇവൻ ഗ്രൗണ്ടിൽ തലയുയർത്തിപ്പിടിച്ചിരിപ്പുണ്ടാകും ഓടുമ്പോൾ താരങ്ങൾക്ക് മുന്നിൽത്തന്നെ ഇവൻ കൂടെയോടും. അത് എത്ര റൗണ്ടാലും ഇവൻ തന്നെയുണ്ടാവും. വർക്ക് ഔട്ട് ചെയ്യുന്ന സമയത്തും ഗ്രൗണ്ടിൽ കിടന്നുരുളും. ഇതിനിടയിൽ ഇവരോട് മുട്ടിയുരുമ്മി എന്തൊക്കെയോ പറയുന്നു ഉണ്ടാകും. …