വാദ്യ രത്‌നം മടിക്കൈ ഉണ്ണികൃഷ്ണ മാരാര്‍ക്ക് ‘നാദ പ്രവീണ്‍’ ബഹുമതി

കാഞ്ഞങ്ങാട്: പ്രശസ്ത വാദ്യകലാകാരന്‍ വാദ്യരത്‌നം മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍ക്ക്
ഈശ്വരമംഗലം പഞ്ചമുഖി ഹനുമാന്‍-കോദണ്ട രാമ ക്ഷേത്രം ട്രസ്റ്റ് വാദ്യകല രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ‘നാദപ്രവീണ്‍’ ബഹുമതി നല്‍കി ആദരിച്ചു. ക്ഷേത്ര ഉത്സവത്തിന് വര്‍ഷങ്ങളായി വാദ്യ ചുമതല നിര്‍വഹിക്കുന്ന ഉണ്ണികൃഷ്ണമാരാരെ ആസ്ഥാന വാദ്യകലാകാരനായി അംഗീകരിച്ചുകൊണ്ട് കൂടിയാണ് ബഹുമതി സമ്മാനിക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് അച്യുത മൂടിത്തായ, മാനേജര്‍ ശിവരാമ ഭട്ട് എന്നിവര്‍ അറിയിച്ചു. രചത വളയും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ചടങ്ങില്‍ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ നടരാജ്, കേരള ക്ഷേത്രവാദ്യ കല അക്കാദമി സംസ്ഥാന ഉന്നതാധികാര സമിതി അംഗം രാജേഷ് കക്കാട്ട് എന്നിവര്‍ പങ്കെടുത്തു. ഉണ്ണികൃഷ്ണ മാരാരും നീലേശ്വരം പ്രവീണും അവതരിപ്പിച്ച ഇരട്ട തായമ്പകയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page