കൊട്ടിക്കലാശം നാളെ; എം.വി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍, അശ്വിനിയുടെ റോഡ് ഷോ കുഞ്ചത്തൂരില്‍ നിന്ന്, ഉണ്ണിത്താന്റെ റോഡ് ഷോ മേല്‍പ്പറമ്പില്‍ നിന്ന് കാസര്‍കോട് വരെ, കര്‍ണ്ണാടക മുഖ്യമന്ത്രിയും എത്തുന്നു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ നാളെ കൊട്ടിക്കലാശം. വ്യാഴാഴ്ച നിശബ്ദ പ്രചരണം. വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും. കേരളത്തിലേ 20 മണ്ഡലങ്ങളിലടക്കം 89 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.പരസ്യപ്രചരണം ബുധനാഴ്ച വൈകുന്നേരം സമാപിക്കും. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി സ്ഥാനാര്‍ത്ഥികളുടെ കൊട്ടിക്കലാശം പരിപാടികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ കൊട്ടിക്കലാശ പരിപാടി പയ്യന്നൂരിലായിരിക്കും. അതിന് മുന്നോടിയായി മഞ്ചേശ്വരത്ത് നിന്ന് റോഡ് ഷോയും ആലോചിക്കുന്നുണ്ട്.യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ റോഡ്‌ഷോ മേല്‍പ്പറമ്പില്‍ നിന്ന് …

ഒരു മണിക്കൂറില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പാക്കിസ്താനി യുവതി

ഇസ്ലാമാബാദ്: ഒരു മണിക്കൂറില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് പാക്കിസ്താനി യുവതി ജന്മം നല്‍കി. അത്യപൂര്‍വ്വ പ്രസവത്തില്‍ നാല് ആണ്‍ കുഞ്ഞുങ്ങള്‍ക്കും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കുമാണ് 27കാരിയായ യുവതി ജന്മം നല്‍കിയത്. പാക്കിസ്താന്‍ ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കുഞ്ഞുങ്ങളെല്ലാം ഇന്‍ക്യുബേറ്ററിലാണിപ്പോള്‍. മാതാവിന് ചില സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ആദ്യപ്രസവമാണ്. റാവല്‍പിണ്ടി സ്വദേശിനിയാണ് യുവതി.

ജസ്‌നയുടെ തിരോധാനം: തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; നേര് ഇനിയെങ്കിലും പുറത്തുവരുമോ?

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് തയ്യാറായി സിബിഐ. തിരുവനന്തപുരം സിബിഐ കോടതിയില്‍ ചൊവ്വാഴ്ചയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ജസ്‌നയുടെ പിതാവ് പറയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും മുദ്ര വച്ച കവറില്‍ കോടതിയില്‍ ഹാജരാക്കണം-സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് മെയ് മൂന്നിന് പരിഗണിക്കുമ്പോള്‍ രേഖകള്‍ ഹാജരാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.ജസ്‌ന തിരോധാന കേസില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്. പല കാര്യങ്ങളും സിബിഐ അന്വേഷിച്ചില്ലെന്നായിരുന്നു ഹരജിയില്‍ …

ചൂട്; സംസ്ഥാനത്ത് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വീണ്ടും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ഹോസ്ദുര്‍ഗിലെ അപ്പോളോ ഫോട്ടോ ഫെയിം സ്ഥാപന ഉടമ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗിലെ അപ്പോളോ ഫോട്ടോ ഫെയിം സ്ഥാപന ഉടമ തൂങ്ങി മരിച്ചു. കൊഴക്കുണ്ട് മുത്തപ്പന്‍തറയിലെ വേണുഗോപാലാ(58) ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരെത്തെ ഹോസ്ദുര്‍ഗില്‍ വാച്ച് വര്‍ക്‌സ് സ്ഥാപനം നടത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ വീനസ് സ്റ്റുഡിയോ ഉടമ പരേതരായ ലക്ഷ്മണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: വിഷ്ണു, വിഷ്മി. സഹോദരങ്ങള്‍: മുരളി, ശശി(വീനസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), പ്രീതി, ഗീത.

കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ കുഴഞ്ഞുവീണു മരിച്ചു. കിഴക്കുംകര മുച്ചിലോട്ട് സ്വദേശിയും നീലേശ്വരത്തെ ഇന്‍ഫോ സൈബര്‍ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയായ വി.ജയന്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കിഴക്കുംകര വെള്ളിക്കോത്ത് റോഡിലെ വീട്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മുന്‍ പ്രവാസിയായിരുന്നു.റിട്ട. എ.ഡി.എം മുച്ചിലോട്ടെ എ. കൃഷ്ണന്റെയും രത്‌നവല്ലിയുടെ മകനാണ്. ഭാര്യ: പ്രീന. മക്കള്‍: ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരങ്ങള്‍: ജഗദീഷ്, നികേഷ് (ഇരുവരും ദുബായ്), നിഷ (ബംഗളൂരു).

രാഹുല്‍ഗാന്ധിക്കെതിരെ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ പരാമര്‍ശം വിവാദത്തില്‍

തിരു: രാഹുല്‍ ഗാന്ധിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം.എം ഹസ്സന്‍ അറിയിച്ചു. നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയേയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ അടിയന്തിരമായി കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പി.വി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്- എം.എം ഹസ്സന്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ …

അവിഹിത ബന്ധം സംശയിച്ച് കാമുകിയെ അടിച്ചുകൊന്ന കേസ്; ഇന്ത്യക്കാരന് സിങ്കപ്പൂരില്‍ 20 വര്‍ഷം തടവ്

ന്യൂദെല്‍ഹി: മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്നാരോപിച്ച് കാമുകിയെ അടിച്ചുകൊന്ന കേസില്‍ ഇന്ത്യക്കാരനെ സിങ്കപ്പൂര്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. കൃഷ്ണന്‍(40)എന്നയാളെയാണ് ശിക്ഷിച്ചത്.2019 ജനുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം. നാല്‍പതുകാരിയായ മല്ലിക ബീഗമാണ് കൊല്ലപ്പെട്ടത്. യുവതിയും കൃഷ്ണനും പ്രണയത്തിലായിരുന്നു. മദ്യപാനിയായ കൃഷ്ണന്‍ കാമുകിക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് വാക്കുതര്‍ക്കം പതിവായിരുന്നുവത്രെ. പല തവണ മല്ലിക ബീഗം അക്രമത്തിനിരയാവുകയും ചെയ്തു. അവസാനം മര്‍ദ്ദനം പരിധിവിടുകയും മല്ലിക ബീഗം കൊല്ലപ്പെടുകയും ചെയ്തു. ഇക്കാര്യം കൃഷ്ണന്‍ തന്നെയാണ് പൊലീസില്‍ …

വീട് കത്തി നശിച്ചു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചുമരുകള്‍ തകര്‍ന്നു, ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ ഷേണിയില്‍ ഓടുമേഞ്ഞ വീടു കത്തി നശിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചുമരുകള്‍ തകര്‍ന്നു. ആള്‍ക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. രേഖകളും വസ്ത്രങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഷേണി ബാല ദളയിലെ ഭട്ട്യനായ്കിന്റെ വീട്ടില്‍ തീപിടിത്തം ഉണ്ടായത്. ഭട്ട്യനും പേരക്കുട്ടികളായ ഹെവിക്, ദൈവിക്, എന്നിവരാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ വലത് ഭാഗത്തെ മുറിയില്‍ നിന്ന് പുകയുയരുന്നത് കണ്ട് മൂന്നു പേരും പുറത്തേക്ക് ഇറങ്ങിയോടി അയല്‍വാസികളെ വിവരം …

ഉംറക്കിടയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ഉംറ നിര്‍വ്വഹിക്കുന്നതിനിടയില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്, പട്ടാമ്പി, വല്ലപ്പുഴ സ്വദേശി എന്‍.കെ മുഹമ്മദ് എന്ന വാപ്പു (53)ആണ് മരിച്ചത്. ജിദ്ദയിലെ കഫ്തീരിയയിലെ ജോലിക്കാരനാണ് എന്‍.കെ മുഹമ്മദ്. ഖമീസ് മുശൈത്തില്‍ ജോലി ചെയ്യുന്ന മകളും മരുമകനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് ഞായറാഴ്ചയാണ് ഇദ്ദേഹം മക്കയിലെത്തിയത്. മകള്‍ക്കും മരുമകനുമൊപ്പം ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ മുഹമ്മദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മകളെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം; പുറമെ 36 വര്‍ഷം കഠിനതടവും

ഇടുക്കി: മകളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 5.70 ലക്ഷം രൂപ പിഴയും ശിക്ഷ. ഇതിന് പുറമെ വിവിധ വകുപ്പുകള്‍ പ്രകാരം 36 വര്‍ഷത്തെ കഠിന തടവ് അനുഭവിക്കണമെന്നും കോടതി പ്രസ്താവനയില്‍ പറഞ്ഞു. ദേവികുളം, ഫാസ്റ്റ്ട്‌രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി പി.എ സിറാജുദ്ദീന്‍ ആണ് ശിഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി പിതാവിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. മാതാവ് മറ്റൊരിടത്തും താമസിച്ചു വരികയായിരുന്നു. 2021 മാര്‍ച്ച് ഒന്നു മുതല്‍ 2022 ആഗസ്ത് …

ഗൾഫുകാരന്റെ വീട്ടിലെ കവർച്ച; തോക്കുചൂണ്ടി രക്ഷപ്പെട്ട അക്രമികളുടെ വിരലടയാളം ലഭിച്ചു

കാസര്‍കോട്: കുമ്പളയില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്ത് കടന്ന സംഘം അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35000 രൂപയും കവര്‍ച്ച ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ക്ക് നാലു വിരലടയാളങ്ങള്‍ ലഭിച്ചു. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരനെ അക്രമിച്ച മുഖംമൂടി സംഘം കൈതോക്ക് ചൂണ്ടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയിലാണ് …

കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: കാട്ടില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാന കിണറ്റില്‍ വീണ് ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ആന വീണത്.വിവരമറിഞ്ഞ് എത്തിയ വനപാലകരും നാട്ടുകാരും രക്ഷാദൗത്യം നടത്തുന്നതിനിടയിലാണ് ആന ചരിഞ്ഞത്. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തി വഴിയുണ്ടാക്കി ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.

34ഗ്രാം മാരക എം.ഡി.എം.എ.യുമായി ബേക്കല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 34ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായല്‍ മൗവ്വല്‍, ബിലാല്‍ നഗറിലെ മുഹമ്മദ് സഹൂദ് (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഉപ്പള ഗേറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മയക്കു മരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഇയാള്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കുടുംബവഴക്ക്; ഭാര്യയെ കഴുത്ത് മുറുക്കികൊന്നു

തൃശൂര്‍: കുടുംബപ്രശ്‌നത്തെത്തുടര്‍ന്നാണെന്ന് പറയുന്നു ഭാര്യയെ ഭര്‍ത്താവ് കഴുത്ത് മുറുക്കി കൊന്നു. ചാലക്കുടി, മേലൂര്‍ പൂലാനിയിലെ കാട്ടുവിള, പുത്തന്‍ വീട്ടില്‍ ലിജ (38)യാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി വഴക്കുണ്ടായതായും ഇതിനിടയില്‍ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു.

ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി; അസ്വസ്ഥതയെ തുടർന്ന് സ്ത്രീ ആശുപത്രിയിൽ

പത്തനംതിട്ട: റാന്നിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി. അസ്വസ്ഥതയെ തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. റാന്നിവലിയ കലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുത്തിവെച്ചത്. ആരോഗ്യ പ്രവർത്തകൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് കുത്തിവെപ്പിനായി എത്തിയതെന്ന് ചിന്നമ്മ പറഞ്ഞു. മൂന്നാമത്തെ ഡോസ് കോവിഡ് വാക്സിൻ എടുക്കാത്തതിനാൽ അതിനായി എത്തിയതാണെന്നാണ് ബൈക്കിൽ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. നിരവധി തവണ ചിന്നമ്മ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും യുവാവ് …

അതിഥി തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കാസര്‍കോട്: കെട്ടിടത്തിന് മുകളില്‍ നിന്ന് ലിഫ്റ്റിനു തയ്യാറാക്കി വെച്ച കുഴിയിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഒഡീഷ, തമ്പാപുര്‍ സ്വദേശി ദേവേന്ദശ്രീ(32)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ചെങ്കളയിലാണ് അപകടം. ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു ദേവേന്ദശ്രീ. സാരമായി പരിക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടം സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

ക്ഷേത്രത്തിലെ ശുചീകരണത്തിന് പോവുകയായിരുന്നു സ്ത്രീയുടെ മാല ബൈക്കിൽ എത്തിയ സംഘം തട്ടിപ്പറിച്ചു; കള്ളന്മാർക്ക് കിട്ടിയത് മുക്കുപണ്ടം!

കാസർകോട്: ക്ഷേത്രത്തിൽ ശുചീകരണത്തിനായി പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ബൈക്കിൽ എത്തിയ സംഘം മാല പൊട്ടിച്ച് രക്ഷപ്പെട്ടു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ അടിച്ചു തെളിക്കു എത്തിയ ഉച്ചൂളി കുതിരിലെ നാരായണിയുടെ മാലയാണ് സംഘം കവർന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാരായണി ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ എതിരെ ബൈക്കിൽ വന്ന സംഘം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. എന്നാൽ നാരായണി ധരിച്ചിരുന്നത് മുക്കുപണ്ടമായിരുന്നു. നാരായണയുടെ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. …