പ്രണയസാഫല്യം; നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

മലയാള ചലച്ചിത്ര താരങ്ങളായ നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപകിന്റെ സിനിമാ അരങ്ങേറ്റം. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് ദീപകിന്റെ റിലീസിനെത്തിയ പുതിയ ചിത്രം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page