കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി തൊഴിലാളി മരിച്ചു; രക്ഷിക്കാനായി ഇറങ്ങിയ തൊഴിലാളിയും മരണപ്പെട്ടു

കാസർകോട് : കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേർക്ക് ദാരുണന്ത്യം. പൈവളികെ ആനക്കല്ല് ഷോഡൻകൂർ സ്വദേശി ഇബ്രാഹിമിന്റെ മകൻ മുഹമ്മദലി(32), കർണാടക വിട്ല പരുത്തിപ്പാടി സ്വദേശി ഇബ്രാഹിം (38) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വിട്ല കേപ്പുവിലാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കിണറിൽ റിങ്ങ് ഇറക്കാനായി ഇറങ്ങിയ മുഹമ്മദലി ശ്വാസ തടസ്സം സംഭവിച്ചതിനെ തുടർന്നു കിണറിൽ വീഴുകയായിരുന്നു. രക്ഷിക്കാനായി ഇറങ്ങിയ ഇബ്രാഹിമും മരണപ്പെട്ടു. വീട്ല സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. വിവരമറിഞ്ഞ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് സംഭവം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറിന്റെ വായ്പാ ഗഡുക്കള്‍ അടക്കാമെന്ന ഉറപ്പില്‍ സുഹൃത്തിനു കൊടുത്ത കാറിന്റെ വായ്പ തിരിച്ചടച്ചില്ല; കാറും തിരിച്ചു നല്‍കിയില്ല, കാര്‍ കാണാനുമില്ല, കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് അന്വേഷണം

You cannot copy content of this page