വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളിറങ്ങി; വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

കല്‍പ്പറ്റ: വയനാട്ടില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ നാട്ടിലിറങ്ങി. തലപ്പുഴ, കമ്പമലയില്‍ ബുധനാഴ്ച രാവിലെ 6.10ന് ആണ് നാലംഗസംഘം എത്തിയത്. രണ്ടു പേരുടെ കൈയ്യില്‍ ആയുധമുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മറ്റു രണ്ട് പേര്‍ ദൂരെ നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവും ഇല്ലെന്നും ബഹിഷ്‌കരിക്കണമെന്നും സംഘം ആഹ്വാനം ചെയ്തു. ഇതേ തുടര്‍ന്ന് നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടായതോടെ സംഘം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി മൊയ്തുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page