ജാവദേക്കറെ കണ്ടിരുന്നതായി ഇ.പി; വിവാദം കത്തുന്നു

കണ്ണൂര്‍: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടതായി ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ സ്ഥിരീകരണം. തിരുവനന്തപുരം ആക്കുളത്തുള്ള മകന്റെ വീട്ടില്‍ വെച്ചാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. വ്യക്തപരമായ കൂടിക്കാഴ്ചയായിരുന്നു. രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നില്ല-അരോളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടന്നു. പ്രകാശ് ജാവദേക്കര്‍ കാണാന്‍ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ അതുവഴി പോയപ്പോള്‍ കണ്ട് പരിചയപ്പെടാന്‍ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിച്ചു. അത് താല്പര്യമില്ലെന്നു പറഞ്ഞുവെന്നും നന്ദകുമാറും ജാവേദ്ക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി സമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page