തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാന്‍ ശ്രമം; കേരളം സുരക്ഷിതമെന്ന് പറഞ്ഞ വ്‌ലോഗര്‍ക്ക് നേരെയാണ് അതിക്രമം

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാന്‍ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശിയാണ് ചുംബിക്കാന്‍ ശ്രമിച്ചത്. ഇംഗ്ലണ്ടില്‍ നിന്നുള്ള വ്‌ലോഗര്‍ക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങള്‍ തിരക്കുന്നതിനിടയില്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന മക്കന്‍സി, കീനന്‍ എന്നിവര്‍ക്കു നേരെയാണ് അതിക്രമമുണ്ടായത്.
പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് യാത്രകള്‍ ചെയ്ത് വ്‌ളോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡില്‍ വിദേശ ദമ്പതികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കേരളം സുരക്ഷിതമാണ് എന്ന തരത്തില്‍ വിഡിയോ ചെയ്ത വ്‌ളോഗര്‍മാര്‍ക്കാണ് ഇപ്പോള്‍ ദുരനുഭവം ഉണ്ടായത്. ഏകദേശം 50 വയസ്സുള്ള ഒരാള്‍ തന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായാണു കീനന്‍ പറയുന്നത്. അതേസമയം വിഡിയോ ദൃശ്യം പ്രചരിക്കുന്നതറിഞ്ഞെന്നും പക്ഷേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്.
പൂരത്തിനു മുന്‍പു കേരളത്തിലെത്തിയ മക്കന്‍സിയും കീനനും കേരളം പൂര്‍ണമായും സ്ത്രീസൗഹൃദമാണെന്നു വിവരിച്ചുകൊണ്ടു നേരത്തേ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ജാര്‍ഖണ്ഡിലെ സംഭവം ഇന്ത്യയുടെ പൊതുചിത്രമല്ലെന്നും ഞങ്ങളിപ്പോള്‍ കേരളത്തിലാണുള്ളത്, ഇവിടം വളരെ സുരക്ഷിതമാണെന്നുമാണ് വിഡിയോ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page