ഇ.പി ജയരാജന്‍ ബി.ജെ.പിയിലേക്കോ? തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരന്‍

ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെയായിരുന്നു ചര്‍ച്ച. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാര്‍ട്ടിയില്‍ ഇപി ജയരാജന്‍ അസ്വസ്ഥനാണ്. ഗള്‍ഫില്‍ വെച്ചാണ് ഇപി, ബിജെപിയുമായി ചര്‍ച്ചനടത്തിയത്. സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിന്‍വലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതില്‍ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും ചര്‍ച്ചയില്‍ പങ്കെടുത്തതിന് തെളിവുണ്ട്. നിഷേധിക്കാന്‍ ശോഭ സുരേന്ദ്രന് ധൈര്യമുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. സിപിഎമ്മിന്റെ ചില പ്രമുഖ നേതാക്കളും ബി ജെ പി യില്‍ പോകാന്‍ തയ്യാറെടുക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
ബിജെപിയില്‍ ചേരുന്നത് ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ ഉന്നത നേതാവ് തൃശൂര്‍ രാമനിലയത്തില്‍ എത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയത്. പാര്‍ട്ടിയില്‍ പിണറായി വിജയനോളം പൊക്കമുള്ള ആ നേതാവ് ഡല്‍ഹിയില്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നതായും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page