നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; അധ്യാപകനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന്റെ സണ്‍ഷേഡില്‍ ഇടിച്ച് തൂങ്ങി
കിടക്കുന്ന കാറില്‍ നിന്നു അധ്യാപകനും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ അട്ടേങ്ങാനത്ത് ബുധനാഴ്ച ഉച്ചയോടെ യാണ് അപകടം. കോടോം അംബേദ്ക്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകന്‍ ഹരീഷും(40), ഭാര്യയും സഞ്ചരിച്ച
കാറാണ് അപകടത്തില്‍പ്പെട്ടത്. ഒടയംചാല്‍ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ അട്ടേങ്ങാനം ടൗണില്‍ എത്തുന്നതിന് മുന്‍പുള്ള വളവിലുള്ള കാരക്കാടിലെ സുഭാഷിന്റെ വീടിന്
മുകളിലേക്കാണ് മറിഞ്ഞത്. സണ്‍ഷേഡിനും സൈടിനുമിടയില്‍ തട്ടി നിന്ന കാറില്‍ നിന്നും സാഹസികമായാണ് സുഭാഷിനെയും ഭാര്യയെയും പുറത്തെത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page