കണ്ണൂര്‍: കണ്ണൂര്‍, തെക്കിബസാറിലെ കണ്ണൂര്‍ ഫാര്‍മസി കുത്തിത്തുറന്ന് 29,000 രൂപയും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം, കോട്ടാത്തല സ്വദേശി കരിക്കാപ്പില്‍, പുത്തന്‍വീട്ടി അഭിലാഷ് എന്ന രാജേഷ് (42), പശ്ചിമബംഗാള്‍ ധൂപഗിരി സ്വദേശി ശ്യാമല്‍റോയ് (24) എന്നിവരെയാണ് ടൗണ്‍ എസ്.ഐ വി.വി രാജേഷ് അറസ്റ്റു ചെയ്തത്.
ഏപ്രില്‍ അഞ്ചിന് രാത്രിയിലാണ് തെക്കിബസാറിലുള്ള ഫാര്‍മസിയില്‍ കവര്‍ച്ച നടന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.