വീട് പണി തടസപ്പെടുത്താന്‍ വഴിയടച്ച് സിപിഎം കൊടി സ്ഥാപിച്ചു; പാര്‍ട്ടിക്കൊടി സ്ത്രീകളുടെ നേതൃത്വത്തില്‍ എടുത്തുനീക്കി; തടയാനെത്തിയ കൗണ്‍സിലറെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു

ചേര്‍ത്തല: വീടുപണി തടസപ്പെടുത്താന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാര്‍ട്ടിക്കൊടി ഒരു സംഘം സ്ത്രീകളുടെ നേതൃത്വത്തില്‍ എടുത്തുമാറ്റി. തടയാനെത്തിയ കൗണ്‍സിലറെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു. നഗരസഭ 15-ാം വാര്‍ഡില്‍ തോട്ടത്തില്‍ കവലയ്ക്കു സമീപമാണു സംഭവം. വാര്‍ഡിലെ വെളിഞ്ഞാട്ടുചിറ അഞ്ജലിക്കാണ് വീടു നിര്‍മിക്കുന്നത്. ഇവരുടെ പറമ്പിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ റോഡ് നിര്‍മിക്കുന്നതിന് പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകര്‍ നേരത്തെ സ്ഥലം ചോദിച്ചിരുന്നു. ഇതേവഴിക്കായി മുന്‍പ് സ്ഥലം നല്‍കിയതിനാല്‍ ഇവരുടെ ആവശ്യം നിരാകരിച്ചു. ഇതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബര്‍ 27ന് വീട് …

റോഡ് മുറിച്ചു കടക്കവേ മുന്‍ വ്യാപാരി പിക്കപ്പ് ഇടിച്ച് മരിച്ചു

കാസര്‍കോട്: ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വയോധികന്‍ പിക്കപ്പിടിച്ച് മരിച്ചു. മാന്യയിലെ മുന്‍ വ്യാപാരി കല്ലക്കട്ട, കോപ്പ, കടമ്പട്ടയിലെ എം.എം മുഹമ്മദ് എന്ന ചിത്താരി മുഹമ്മദ് (75) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മാന്യ ദേവരക്കരയിലാണ് അപകടം. പരിക്കേറ്റ മുഹമ്മദിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അപകടം സംബന്ധിച്ച് ബദിയടുക്ക പൊലീസ് കേസെടുത്തു. ഭാര്യ: മറിയുമ്മ. മക്കള്‍: ഹമീദ്, അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, ഷാഫി, ഇര്‍ഷാദ്, ജമീല, ഫാത്തിമ, സുബൈദ. മരുമക്കള്‍: സക്കീന, സൗജാന, സുഹ്റ, സഫീന, …

വൃദ്ധജനങ്ങളുടെ മൗന ജീവിതം

കൂക്കാനം റഹ്‌മാന്‍ വീട്ടില്‍ എല്ലാത്തരം സുഖസൗകര്യങ്ങളോടെ ജീവിക്കുന്നവരും കഷ്ടിച്ച് ജീവിച്ചു വരുന്നവരുമായ വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന നിരവധി പ്രയാസങ്ങളുണ്ട്. പല വിഷമങ്ങളും സ്വയമോ മറ്റുള്ളവരുടെ സഹായ സഹകരണങ്ങള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയും. പക്ഷേ ചില സംഗതികള്‍ പരിഹരിക്കാന്‍ കഴിയാത്തവയാണ്. മക്കള്‍ ഉണ്ട്. അവരെ പോറ്റി വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കി. അവര്‍ ജോലി നേടി മറുനാട്ടിലോ വിദേശത്തോ കുടുംബ സമേതം ജീവിച്ചു വരുന്നു. പ്രായമായ അച്ഛനുമമ്മയും വീട്ടില്‍ തനിച്ച്. ഇത് ഇന്ന് എല്ലാ കുടുംബങ്ങളിലും അനുഭവപ്പെടുന്നുണ്ട്. …

വിവാദങ്ങള്‍ക്കിടെ കോവിഷീല്‍ഡ് വാക്‌സിന്‍ ആഗോളതലത്തില്‍ പിന്‍വലിച്ചു; വാണിജ്യപരമായ കാരണങ്ങളാലെന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക

ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിനായ കോവിഷീല്‍ഡ് ഇനി ഉണ്ടാവില്ല. കാവിഷീല്‍ഡ് അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ചതിന് പിന്നാലെ വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വാണിജ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.കോവിഷീല്‍ഡ് വാക്സിന്‍ …

ആനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കൊല്ലപ്പെട്ടു

പാലക്കാട്: ആനയുടെ ആക്രമണത്തില്‍ ന്യൂസ് ക്യാമറമാന്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ മുകേഷ്(34) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. മാതൃഭൂമി ഡോട്ട്‌കോമില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന …

മുന്നറിയിപ്പ് ഇല്ലാതെ വിമാനങ്ങൾ റദ്ദാക്കി; എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ പ്രതിഷേധിക്കുന്നു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റ് രണ്ട് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസ്‌കത്ത് വിമാനവുമാണ് റദ്ദാക്കിയത്. ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.നെടുമ്പാശേരിയിലേക്ക് എത്തേണ്ട നാല് വിമാനവും റദ്ദാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി മുതലാണ് എയർ ഇന്ത്യ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ 11.30ന് എത്തേണ്ട ഷാർജ വിമാനം, വൈകിട്ട് …

ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിരെ 16 കേസുകൾ കൂടി, ലക്ഷങ്ങൾ തട്ടിയതായാണ് പരാതി

കാസര്‍കോട്: മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എ യുമായിരുന്ന എം.സി ഖമറുദ്ദീനും മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്ന പികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 6 കേസുകള്‍ ചന്തേര പൊലീസും അഞ്ചെണ്ണം കണ്ണൂര്‍ പൊലീസും അഞ്ചു കേസുകള്‍ ക്രൈംബ്രാഞ്ച് നേരിട്ടുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 184 ആയി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 25 എണ്ണത്തില്‍ ക്രൈംബ്രാഞ്ച് …

ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊലപ്പെടുത്തിയത് മീന്‍ മുറിച്ചുകൊണ്ടിരിക്കെ; അനുജന്‍ അറസ്റ്റില്‍

പടിയൂരില്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അനുജന്‍ അറസ്റ്റിലായി. പടിയൂര്‍ ചാളംവയല്‍ കോളനിയിലെ രാജീവന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്. അനുജന്‍ സജീവനാണ് കുത്തിയത്. ഇയാളെ ചൊവ്വാഴ്ച ഇരിക്കൂര്‍ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവന്‍ വീട്ടില്‍ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചത്ത് സാരമായി കുത്തേറ്റ രാജീവന്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടനെ കോളനിവാസികളും നാട്ടുകാരും ചേര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെഞ്ചത്തെ മുറിവുകളെക്കൂടാതെ കൈത്തണ്ടയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റതിന്റെ …

യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു; കാഞ്ഞങ്ങാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു. കാര്‍ യാത്രക്കാരായ കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ ബന്തിയോട് കുക്കാര്‍ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് നിന്നും തലപ്പാടിയിലേക്ക് പോവുകയായിരുന്നു ബസ്. കുക്കാര്‍ സ്‌കൂളിന് മുന്നില്‍ യാത്രക്കാരെ ഇറക്കവെ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ബസിന് പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കുഞ്ചത്തൂരില്‍ മരണപ്പെട്ടത് അച്ഛനും മക്കളും; അപകടം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ; പോസ്റ്റുമോര്‍ട്ടം നാളെ

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും രണ്ടുമക്കളും. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ പി ശിവകുമാര്‍ (54) മക്കളായശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. കാറില്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വ രാവിലെ 11 മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാറും കാസര്‍കോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ …

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തു; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; എന്താണ് വെസ്റ്റ് നൈല്‍ പനി?

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും …

കെട്ടിയിട്ട് സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചു; മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

മയക്കുമരുന്ന് ഉപയോഗിച്ച് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെത്തുടര്‍ന്ന് മെഹര്‍ ജഹാന്‍ എന്ന യുവതിയെയാണ് സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവായി വീടിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അക്രമം വ്യക്തമായതിനെതുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ച് മെഹര്‍ ജഹാന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് മനന്‍ സെയ്ദിന്റെ പരാതി. കെട്ടിയിട്ട് സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചതായും ഇയാള്‍ …

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ടിഎച്ച് എ,സ്എല്‍സി, എഎച്ച്എല്‍സി ഫലവും പ്രസിദ്ധീകരിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ഫല പ്രഖ്യാപനം. അതേസമയം ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞും പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടന്നത്. പരീക്ഷാഫലം വിവിധ വെബ്സൈറ്റുകളിലൂടെ ലഭിക്കും. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സിഐഎസ് സിഇ 10,12 ക്ലാസുകളിലെ പരീക്ഷാഫലം …

ഹോസ്റ്റലിന്റെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവം; യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി: നഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. അതേസമയം ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവീട്ടുകാരെയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്.ഞായറാഴ്ച രാവിലെ …

കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ശരത് മേനോന്‍, സൗരവ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. കാസര്‍കോടു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസം ചട്ടഞ്ചാലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ചട്ടഞ്ചാല്‍ സ്വദേശി ഉഷ, ഭര്‍ത്താവ് ശിവദാസ്, സ്വകാര്യ …

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: പരവൂരില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂര്‍ പൂതക്കുളത്ത് തിങ്കളാഴ്ച രാത്രിയാണ് ദാരുണസംഭവമുണ്ടായത്. ഭര്‍ത്താവ് ശ്രീജുവും (40) മകന്‍ ശ്രീരാഗും (17) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. കടബാദ്ധ്യതയാണ് കൊലയ്ക്കും ആത്മഹത്യാശ്രമത്തിനും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.പ്രീത പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു. ശ്രീനന്ദ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ത്ഥിയും. ശ്രീജു ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്തതിനുശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് …

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി; മണ്ഡലം തല സംഗമങ്ങള്‍ 28 മുതല്‍

കാസര്‍കോട്: ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കാലേകൂട്ടി തയ്യാറെടുപ്പ് നടത്താന്‍ മുസ്ലിം ലീഗ് തീരുമാനം. കഴിഞ്ഞ ദിവസം കാസര്‍കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍ നിയോജക മണ്ഡലം തലങ്ങളില്‍ സംഘടനാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് രണ്ട് സംഗമങ്ങള്‍ ചേരും. നിയോജക മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരായിരിക്കും സംഗമങ്ങളില്‍ പങ്കെടുക്കുക.മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ …

മകള്‍ സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ച പക; മകളുടെ ഭര്‍ത്താവിന്റെ മാതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് മധ്യവയസ്‌കന്‍; സംഭവം കണ്ണൂരില്‍ !

മകള്‍ പ്രണയ വിവാഹം കഴിച്ചതിന്റെ പകയില്‍ മകളുടെ ഭര്‍ത്താവിന്റെ മാതാവിനെ മധ്യവയ്ക്കന്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ പേരൂല്‍ കിഴക്കേക്കരിലെ അടുക്കാടന്‍ വീട്ടില്‍ എം.വി.ലീലയെയാണ്(63) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അയല്‍വാസി പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍, പെടച്ചി വീട്ടില്‍ വിനോദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ പൊലിസ് കേസെടുത്തു.തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പവിത്രന്റെ മകളും ലീലയുടെ മകനും വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം കഴിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ലീലയുടെ വീട്ടിലെത്തിയ പവിത്രനും മറ്റ് രണ്ടുപേരും ചേര്‍ന്ന് ലീലയുടെ ഭര്‍ത്താവ് എ.വി.രവീന്ദ്രനെ(65)മര്‍ദ്ദിച്ചു. …